Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: ബിസ്ക്കറ്റ് മോഷ്ടിച്ചതിന് 8വയസുകാരിയെ രണ്ടാനമ്മ തല്ലിക്കൊന്നു

സൗദി: ബിസ്‌ക്കറ്റ് മോഷ്ടിച്ചതിന് രണ്ടാനമ്മ എട്ടുവയസുകാരിയെ മര്‍ദ്ദിച്ച് കൊന്നു. സൗദിയിലാണ് സംഭവം. കൊല്‍ത്തൂം എന്ന യുവതിയാണ് റുവ എന്ന എട്ട് വയസുകാരിയെയും സഹോദരനായ അഹമ്മദ് (11) മര്‍ദ്ദിച്ച് അവശരാക്കിയത്. തുടര്‍ന്ന് റുവ മരിയ്ക്കുകയായിരുന്നു.

വിശപ്പ് സഹിയ്ക്കാന്‍ കഴിയാതെയാണ് രണ്ടാനമ്മയുടെ അനുവാദമില്ലാതെ ബിസ്‌ക്കറ്റ് എടുത്തതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹമ്മദ് പൊലീസിനോടും മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞു.

Crime

ബിസ്‌ക്കറ്റ് എടുത്തെന്ന് മനസിലാക്കിയ ഇളയമ്മ തങ്ങളെ പൂന്തോട്ടത്തിന് ചുറ്റും നടത്തിയെന്നും വെയിലേറ്റ് അനിയത്തി തളര്‍ന്ന് വീണപ്പോള്‍ തല ഭിത്തിയിലിടിച്ചെന്നും ആണ്‍കുട്ടി പറയുന്നു. പലതവണ തല ഭിത്തിയിലിടിച്ചതോടെ കുട്ടി ബോധ രഹിതയായെന്നും തുടര്‍ന്ന് സ്ത്രീ പെണ്‍കുട്ടിയെ മുറിയിലെത്തിച്ചെന്നും അഹമ്മദ്.

അകത്തെത്തിയ ശേഷം വീണ്ടും സ്ത്രീ കുട്ടിയുടെ തലയില്‍ തട്ടുകയും കട്ടിലില്‍ തല ഇടിയ്ക്കുകയും ചെയ്തു. അനിയത്തി കണ്ണ് തുറന്ന് നോക്കിയ ശേഷം കണ്ണുകള്‍ അടച്ചെന്നും പിന്നെ കണ്ണ് തുറന്നില്ലെന്നും വിതുമ്പലോടെ അഹമ്മദ് പറയുന്നു. തങ്ങളെ പലപ്പോഴും രണ്ടാനമ്മ അതിക്രൂരമായി മര്‍ദ്ദിയ്ക്കുമായിരുന്നെന്നും അനിയത്തിയെ കൊന്നതിനെ അവരെ വധശിക്ഷയ്ക്ക് വിധേയയാക്കണമെന്നും അഹമ്മദ് കണ്ണീരോടെ പറയുന്നു. സ്ത്രീയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+