• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അബുദാബിയിലെ പുകവലിക്കാര്‍ സൂക്ഷിയ്ക്കുക

  • By Meera Balan

അബുദാബി: പൊതുജനാരോഗ്യത്തില്‍ ഏറെ ശ്രദ്ധചെലുത്തുന്ന യുഎഇ എമിറേറ്റാണ് അബുദാബി. അതിനാല്‍ തന്നെ ശക്തമായ പല നിയമങ്ങളും അബുദാബിയില്‍ നിലനില്‍ക്കുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലിയ്ക്കുന്നത് കുറ്റകരമാണ് എന്നത് പോലെ തന്നെയാണ് റോഡിലും പൊതു സ്ഥലങ്ങളിലും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയുന്നതും. റോഡില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതിന് 816 പേര്‍ക്കാണ് 2014 ല്‍ അബുദാബി പിഴ ചുമത്തിയത് .

അബുദാബി മുന്‍സിപ്പാലിറ്റിയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് പലരും സിഗരറ്റ് കുറ്റികള്‍ നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിയ്ക്കുന്നത്. പട്രോളംിഗിനിടെയാണ് ഇത്തരം നിയമലംഘകരെ അബുദാബി പൊലീസ് പിടികൂടുന്നത് .

പൊതുസ്ഥലകള്‍, മാളുകള്‍, കടകള്‍ എന്നിവയെല്ലാം തന്നെ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതിന് മാത്രം 100 കണക്കിന് ഇന്‍സ്‌പെക്ടര്‍മാരെയാണ് അബുദാബി നിയമിച്ചിരിയ്ക്കുന്നത്. നടപ്പാതയില്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ആിരത്തിലധികം പേര്‍ നടപടി നേരിട്ടു . പൊതു മാലിന്യ കൂമ്പാരങ്ങള്‍ക്ക് അടുത്ത് വാഹനം പാര്‍ക്ക് ചെയ്തതിനും 84 ല്‍ അധികം വാഹനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കടകള്‍ ുള്‍പ്പടെ പല സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമലംഘനത്തിന് ആയിരത്തി മൂന്നൂറ് നോട്ടീസുകളാണ് പതിച്ചത് .

English summary
Abu Dhabi law-enforcers fined 816 people for throwing cigarette butts on the road through 2014 within a drive to ensure compliance with public health.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more