Get Updates
Get notified of breaking news, exclusive insights, and must-see stories!

എട്ടാമത് ഏഷ്യവിഷന്‍ ടെലിവിഷന്‍ അവാര്‍ഡ് ദുബായില്‍ അരങ്ങേറും

ദുബായ്: ടെലിവിഷന്‍ രംഗത്തെ പ്രതിഭകളെ ആദരിക്കാന്‍ ഏഷ്യവിഷന്‍ ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് നിശ ഇന്ന് ദുബായില്‍ നടക്കും. ഏഷ്യവിഷന്‍ ടെലിവിഷന്‍ അവാര്‍ഡിന്റെ എട്ടാമത് എഡിഷനാണ്് ഇന്ന് വെള്ളി വൈകുന്നേരം ആറു മണിക്ക് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ അരങ്ങേറുന്നത്.

ഇന്ത്യന്‍ സിനിമ രംഗത്തെ വിസ്മയം മാധുരി ദീക്ഷിത്ത്, മലയാള സിനിമയില്‍ നിന്നും മംത മോഹന്‍ദാസ്, ടെലിവിഷന്‍ രംഗത്ത് രാജ്യം മുഴുവന്‍ തരംഗമായ ഗൌതം റോഡെ, ഷഹീര്‍ ഷെയ്ഖ്, മലയാളം ഫിലിം , ടെലിവിഷന്‍ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന മുകേഷ്, പ്രിയാ മണി, ജ്വേല്‍ മേരി, തമിഴ് അവതാരക ദിവ്യ ദര്ശിനി തുടങ്ങിയവര്‍ വിവിധ കാറ്റഗറികളിലായി ആദരിക്കപ്പെടും.

award

മലയാള ദ്രിശ്യ മാധ്യമ രംഗത്തെ പരിചിത മുഖമായ ജോണി ലൂക്കോസ്, ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ എന്നിവരും വ്യത്യസ്ത കാറ്റഗറികളിലായി തെരഞ്ഞെടുക്കപ്പെട്ടു. ഗള്‍ഫ് മേഖലയിലെ ടെലിവിഷന്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് പുറമേ ക്രിയേറ്റീവ് രംഗത്തെ വേറിട്ട സംഭാവനയും ഇത്തവണ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു.

ഷംന കാസിം, അപര്‍ണ വിനോദ്, റംസാന്‍, സാനിയ, കാര്‍ത്തിക്, ബാനു പ്രതാപ്, ബാബേട്ടന്‍ നിര്‍മല്‍ തുടങ്ങിയവര്‍ ഒരുക്കുന്ന വിവിധ കലാപരിപാടികളും അവാര്‍ഡ് നിശക്ക് മാറ്റ് കൂട്ടും. കഴിഞ്ഞ രണ്ടു മാസമായി നടക്കുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വിജയികള്‍ തീരുമാനിക്കപ്പെട്ടത്.

വിവിധ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെയും ഒരുക്കിയ വോട്ടെടുപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു ഏഷ്യവിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. അല്‍ നാസര്‍ ലെഷര്‍ലാന്റിലെ ഐസ് റിങ്ങില്‍ ഇന്ന് വൈകീട്ടാണ് പരിപാടി അരങ്ങേറുന്നത്. 50,25 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. അഞ്ചു മണിക്ക് ഗെയിറ്റ് തുറക്കുമെന്നും, കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3453029 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+