മക്ക ക്രെയിന്‍ അപകടം 9 ഇന്ത്യക്കാര്‍ കൂടി മരിച്ചതായി സ്ഥിരീകരണം, ഇന്ത്യക്കാരുടെ മരണസംഖ്യ 11 ആയി
ജിദ്ദ: മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ വെള്ളിയാഴ്ച ക്രെയിന്‍ തകര്‍ന്നുണ്ടായ അപകത്തില്‍ ഒമ്പത് ഇന്ത്യക്കാര്‍ മരിച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. 107 പേര്‍ക്ക് മുന്‍പ് ജീവഹാനി സംഭവിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരിലും 11 പേര്‍ ഇന്ത്യക്കാരാണ്.
കനത്ത മഴയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ജനറല്‍ സുലൈമാന്‍ അല്‍-അമര്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനം മുടക്കം കൂടാതെ മുന്നോട്ട് പോകുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അറിയിച്ചു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫെയ്‌സലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കഅബയെ വലംവയ്ക്കുന്ന സ്ഥലത്താണ് അപകടം ഉണ്ടാത്തിയതെന്ന് പള്ളിയുടെ ചുമതലയുള്ളവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം 5.30നായിരുന്നു പള്ളിയുടെ മൂന്നാം നിലയില്‍ അപകടം നടന്നത്.












Click it and Unblock the Notifications