9വയസ്സുകാരനെ വാട്ടര്‍ ടാങ്കില്‍ അടച്ചിട്ടു

കുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഏറ്റവും ഒടുവിലാണ് വാട്ടര്‍ ടാങ്ക് കൂടി പരിശോധിയ്ക്കാമെന്ന് പൊലീസ് കരുതിയത്. രാവിലെയാണ് വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസ് കുട്ടിയെ കണ്ടെത്തിയത്.
തണുത്ത് വിറച്ച് അവശനായ നിലയിലായിരുന്നു ആണ്‍കുട്ടി. പൊലീസ് കിണറ്റിലേയ്ക്ക് ഏണിയിട്ട് കൊടുത്തെങ്കിലും കുട്ടിയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. ആകെ പേടിച്ച് വിറച്ച അവസ്ഥയിലായിരുന്നു. തുടര്‍ന്ന് പൊലീസ് ടാങ്കിലിറങ്ങിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഒന്‍പത് വയസുകാരന്‍.
അപകടത്തിന്റെ ഷോക്കില്‍ നിന്നും കുട്ടി രക്ഷപ്പെട്ട് വരുന്നതേയുള്ളൂ. ആരോ ഒരാള്‍ തന്നെയെടുത്ത് വാട്ടര്‍ ടാങ്കിലേയ്ക്ക് ഇടുകയായിരുന്നെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications