കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9070 പ്രവാസികളെ ഒരാഴ്ചയ്ക്കിടെ നാടുകടത്തി; കടുപ്പിച്ച് സൗദി അറേബ്യ, കാരണം ഇത്...

Google Oneindia Malayalam News

റിയാദ്: ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് താമസം, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 16,493 ഓളം പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി ഗസറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയലംഘനം നടത്തിയ 9070 പ്രവാസികളെ നാടുകടത്തുകയും ചെയ്തു.

നവംബര്‍ 3 മുതല്‍ 9 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്നിനിടെയാണ് അറസ്റ്റ് നടന്നത് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 9441 റെസിഡന്‍സി ലംഘകരും 4,580 അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 2,472 തൊഴില്‍ നിയമ ലംഘകരും ആണ് അറസ്റ്റിയാലത്.

1

രാജ്യാതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 480 പേരെ അറസ്റ്റ് ചെയ്തു എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 63% യെമനികളും 33% എത്യോപ്യക്കാരും 4% മറ്റ് രാജ്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. 59 പേര്‍ നിയമം ലംഘിച്ച് സൗദി അറേബ്യയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കവെ പിടിക്കപ്പെട്ടു.

മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍<br />മെസിയുടെ കരാര്‍ തുക എത്ര? ജീവനക്കാരെ പിരിച്ചുവിട്ടത് മെസിക്ക് പണം കൊടുക്കാനോ? വെളിപ്പെടുത്തി ബൈജു രവീന്ദ്രന്‍

2

താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നല്‍കുകയും ചെയ്തവരും ഒളിപ്പിക്കുകയും ചെയ്ത 15 പേരേയും അറസ്റ്റ് ചെയ്തു. ആകെ 54111 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടി ക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട് അതില്‍ 49811 പുരുഷന്മാരും 4300 സ്ത്രീകളുമാണ് എന്നും മന്ത്രാലയം വ്യക്തമാക്കി.

കടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാംകടം കൊടുത്ത പണം തിരികെ കിട്ടും, വിലപിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും...; നിങ്ങളുടെ ഈ ആഴ്ച അറിയാം

3

ഇവരില്‍ 43475 നിയമലംഘകരെ യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി അവരുടെ നയതന്ത്ര ഏജന്‍സികളിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. 2675 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്തു.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

4

ഒരു നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ അയാള്‍ക്ക് ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ നല്‍കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവും പരമാവധി 1 ദശലക്ഷം റിയാല്‍ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവക്ക് പുറമെ ഒരുക്കി നല്‍കിയ ഗതാഗത മാര്‍ഗങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുകയും ചെയ്യും.

English summary
9070 expatriates were deported within a week; in Saudi Arabia, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X