മൂന്ന് മാസത്തിന് ശേഷം ഇന്ത്യയിൽ നിന്ന് മടക്കം: ദുബായിലെത്തിയത് 95 ആരോഗ്യ പ്രവർത്തകർ
ദുബായ്: കൊവിഡ് യാത്രാ നിരോധനം മൂലം കുടുങ്ങിയ ആരോഗ്യപ്രവർത്തകർ യുഎഇയിൽ തിരിച്ചെത്തി. ദുബായിലെ സുലേഖ ആശുപത്രിയിൽ നിന്നുള്ള 95 ആരോഗ്യ പ്രവർത്തകരാണ് കൊവിഡ് വ്യാപനം മൂലം വിമാന സർവീസുകൾ നിർത്തിവെച്ചതോടെ ദുബായിലേക്ക് മടങ്ങാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങിയത്. ദുബായ് ഹെൽത്ത് അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക അനുമതിയിലാണ് ഇവർ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് മടങ്ങിയത്. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കാത്തതിനാൽ പ്രത്യേക വിമാനത്തിലാണ് ഇവരെ ദുബായിൽ തിരിച്ചെത്തിച്ചിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ഞങ്ങളുടെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവരെ തിരിച്ചെത്തിച്ചുവെന്നാണ് ഇന്ത്യയിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർക്ക് വിമാനയാത്രയ്ക്ക് അനുമതി നൽകിയതിന് പിന്നാലെ ആശുപത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. യാത്രാ നിയന്ത്രണം നീണ്ടുപോയത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിരുന്നു. വിസയുടെ കാലാവധി അവസാനിക്കുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകളടക്കമുള്ള പ്രശ്നങ്ങളാണ് ജീവനക്കാർ ഉയർത്തിക്കാണിച്ചിരുന്നത്.

ഇന്ത്യയിൽ കുടുങ്ങിക്കിടന്ന ആരോഗ്യപ്രവർത്തകരുടെ ആദ്യ ബാച്ച് ജൂലൈ 9നാണ് ദുബായിലേക്കെത്തിയത്. തുടർന്ന് ജൂലൈ 10, 12, 14 എന്നിങ്ങനെ കൊച്ചി, ബെംഗളൂരു, മുംബൈ, ദില്ലി എന്നീ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് പുറപ്പെടുന്നത്. ജീവനക്കാർക്ക് ഹോം ക്വാറന്റൈൻ സൌകര്യം ഒരുക്കിയെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പായി എല്ലാ ജീവനക്കാരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും എച്ച് ആർ ഡയറക്ടർ വ്യക്തമാക്കി.












Click it and Unblock the Notifications