'ശമ്പളത്തിന് പുറമെ 50000 കൂടി വേണം, നല്‍കിയില്ല'; ഗള്‍ഫില്‍ ജോലി നല്‍കിയ യുവാവിനെ ബന്ധു കുത്തിക്കൊന്നു
ഗസാനിയുടെ ശമ്പളം കൃത്യസമയത്ത് നല്‍കിയെങ്കിലും അധിക തുക മുന്‍കൂറായി നല്‍കാന്‍ അറഫാത്തിന് കഴിഞ്ഞില്ല.

അബുദാബി: അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് 38കാരനായ പ്രവാസി മലയാളി കൊല്ലപ്പെട്ടു. മലപ്പുറം നന്നംമുക്ക് സ്വദേശിയായ കുമ്പില വളപ്പില്‍ യാസില്‍ അറഫാത്ത് ആണ് കൊല്ലപ്പെട്ടത്. മുസഫയില്‍ ഗ്രാഫിക് ഡിസൈനിംഗ് സ്ഥാനം നടത്തുകയാണ് ഇദ്ദേഹം. ബന്ധുവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബിസിനസുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കവെ രണ്ട് മാസം മുമ്പ് കൊണ്ടുവന്ന ബന്ധു പ്രോകോപിതനായി കുത്തിക്കൊല്ലുകയായിരുന്നു. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് തര്‍ക്കവും പ്രകോപനത്തിന് കാരണമായെന്നാണ് വിവരം. മുഹമ്മദ് ഗസാനി എന്ന ബന്ധുവാണ് കൊല നടത്തിയത്.
ഇയാള്‍ അറഫാത്തില്‍ നിന്ന് 50,000 രൂപ ധനസഹായം ആവശ്യപ്പെട്ടിരുന്നു. ഗസാനിയുടെ ശമ്പളം കൃത്യസമയത്ത് നല്‍കിയെങ്കിലും അധിക തുക മുന്‍കൂറായി നല്‍കാന്‍ അറഫാത്തിന് കഴിഞ്ഞില്ല. ഇതാണ് കൊലയിലേക്ക് നയിക്കാനുള്ള കാരണമെന്നാണ് പറയുന്നത്. പണം ആവശ്യപ്പെട്ടതിന് പിന്നാലെ മുസ്സഫയിലെ ഒരു ഗോഡൗണിലേക്ക് വരാന്‍ അറഫാത്ത് ഗസാനിയോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തോടൊപ്പം രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു.
എന്നാല്‍ അവിടെ എത്തിയ ഗസാനി അക്രമാസക്തനാവുകയും മൂന്ന് പേരെയും ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്തു. മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അറാഫത്ത് അവിടെ വീണതോടെ ഗസാനി കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ അറാഫത്ത് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാന്‍ ശ്രമിച്ച ഗസാനിയെ യു എ ഇ പൊലീസ് അറസ്റ്റ് ചെയ്തു. അബ്ദുള്‍ ഖാദറിന്റെയും ഖദീജക്കുട്ടിയുടെയും മകനാണ് അബ്ദുള്‍ ഖാദര്‍. ഭാര്യ റംല ഗര്‍ഭിണിയാണ് രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications