റോഡ് വീതിക്കൂട്ടാന്‍ ആശുപത്രി ഉരുട്ടി മാറ്റി !!!
ബെയ്ജിങ്:ചൈനയിലാണ് സംഭവം ഏതാണ്ട് 1,700 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സെങ് ഗോങ് ആശുപത്രിയാണ് ആയിരത്തിലധികം ചെറിയ ഉരുക്ക് കുഴലുകള്‍ ഉപയോഗിച്ച് തള്ളി നീക്കിയത്.
1960 ലാണ് ആശുപത്രി നിര്‍മ്മിച്ചത്.റോഡ് വീതി കൂട്ടുന്നതിനായി ആശുപത്രി പൊളിച്ചു മാറ്റേണ്ട ഗതി വന്നപ്പോള്‍ രണ്ടും കല്‍പിച്ച് ഉരുട്ടി നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദഗ്ദ്ധരായ ഒരു കൂട്ടം എന്‍ജീനിയര്‍മാര്‍ പ്രതേകം നിര്‍മ്മിച്ച ഉരുക്ക് ഷീറ്റും,ഉരുക്ക് പൈപ്പുകളും ഉപയോഗിച്ചാണ് ആശുപത്രി നീക്കിക്കൊണ്ടിരിക്കുന്നത്.

നീക്കി തുടങ്ങിയപ്പോള്‍ ആശുപത്രി ഉടമകള്‍ കുറച്ച് ദൂരേക്ക് തന്നെ മാറ്റാന്‍ തീരുമാനിച്ചു. ദിവസം ഏതാണ്ട് 18 മീറ്ററാണ് ആശുപത്രി ഇപ്പോള്‍ നീങ്ങി കൊണ്ടിരിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കൃത്യമായ സ്ഥലത്ത് ആശുപത്രി ഉരുട്ടി എത്തിക്കാനാണ് എന്‍ജിനീയര്‍മാരുടെ തീരുമാനം.
പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള കാശ് ലാഭിച്ചതിന്റെ സന്തോഷത്തിലാണ് ആശുപത്രി ഉടമകള്‍. ചൈനയില്‍ ഇതിനു മുമ്പും ഇത്തരത്തില്‍ കെട്ടിടം ഉരുട്ടി നീക്കിയിട്ടുണ്ട്.












Click it and Unblock the Notifications