ഇങ്ങനെയും ഒരു കള്ളനോ...
കുവൈത്ത് സിറ്റി: കള്ളന്‍മാരിലും ചില നല്ലവരുണ്ടാകില്ലേ. കായകുളം കൊച്ചുണ്ണിയെപ്പോലെയൊന്നും അല്ലെങ്കിലും കുവൈത്തില്‍ മോഷണം നടത്തിയ ഒരു കള്ളനെ പുകഴ്ത്തുകയാണ് മോഷണത്തിനിരയായ കടയുടമ. മോഷണം നടത്തിയ കള്ളനെ പുകഴ്ത്താന്‍ കടയുടമയ്ക്ക് കാരണങ്ങളുണ്ട്.
ആയുധധാരിയായ കള്ളന്‍ കടയിലെത്തിയ ശേഷം ഉടമയോട് പണം ആവശ്യപ്പെട്ടു. ആ സമയം കൈയ്യിലുണ്ടായിരുന്ന 400 കുവൈത്ത് ദിനാര്‍ കടക്കാരന്‍ കള്ളന് നല്‍കി. എന്നാല്‍ ഉടമയെ ഞെട്ടിച്ച് കൊണ്ട് 20 കുവൈത്ത് ദിനാര്‍ മാത്രമെടുത്തിട്ട് ബാക്കി പണം കള്ളന്‍ തിരികെ നല്‍കി.
അന്തംവിട്ട് നിന്ന കടയുടമയോട് കള്ളന്റെ അടുത്ത ഡയലോഗ്. എനിയ്ക്ക് മൂന്ന് പാക്കറ്റ് മാല്‍ബൊറോ സിഗരറ്റ് കൂടി നല്‍കൂ. അല്‍പ്പനേരം പകച്ച് നിന്ന ശേഷം ഉടമ കള്ളന് സിഗരറ്റ് നല്‍കി.
ഒരു നന്ദി വാക്കും പറഞ്ഞ് പുഞ്ചിരിച്ച് കള്ളന്‍ സ്ഥലം വിട്ടു. ഇങ്ങനെയും കള്ളന്‍മാരുണ്ടോ എന്ന് ചിന്തിച്ച് കടയുടമയും. കള്ളനിലും ചില സത്യസന്ധന്‍മാരുണ്ടെന്ന് ജനത്തെ അറിയിക്കാന്‍ തന്നെ കടക്കാരന്‍ തീരുമാനിച്ചു. അല്‍ അന്‍ബയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.












Click it and Unblock the Notifications