11-12-13 ലേയ്ക്ക് ദുബായ് കാത്ത് വച്ച സസ്പെന്‍സ്
ദുബായ്: 11-12-13 ന് എന്തെങ്കിലും പ്രത്യേകതയുണ്ടോ?വിവാഹം കഴിയ്ക്കാന്‍ ഏറ്റവും നല്ല ദിവസമാണ് 11 ഡിംസംബര്‍ 2013. അതിനാല്‍ തന്നെ ലോകത്തുള്ള മിക്ക പ്രണയിതാക്കളും വിവാഹത്തിനായി തിരഞ്ഞെടുക്കാനൊരുങ്ങുന്നത് ഈ ദിനം തന്നെയാണ്. ഏറ്റവും പ്രണയാര്‍ദ്രമായ ദിനമെന്നാണ് ഇതിനെ വിശേഷിപ്പിയ്ക്കുന്നത്. ഈ ദിനത്തെ കൂടതല്‍ റൊമാന്റിക്ക് ആക്കാന്‍ ഇതാ ഒരു അവസരം. ജുമെരിയ ബീച്ച് ഹോട്ടലാണ് റൊമാന്റിക് ദിനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ ദമ്പതിമാര്‍ക്ക് ഒരു അത്യുഗ്രന്‍ പ്രണയാനുഭവം സമ്മാനിയ്ക്കാനൊരുങ്ങുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിയ്ക്കാണ് ഈ അവസരം. ഏകദേശം 18 ലക്ഷം രൂപയുടെ അത്യുഗ്രന്‍ പാക്കേജാണ് ഭാഗ്യദമ്പതിമാര്‍ക്ക് ലഭിയ്ക്കുന്നത്. ജുമെരിയ ബീച്ച് ഭാഗ്യശാലിയായ ദമ്പതിമാരായി നിങ്ങളെ തെരഞ്ഞെടുത്തെന്നിരിയ്ക്കട്ടെ എന്തെല്ലാം വിഭവങ്ങളാണ് അവര്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിയ്ക്കുന്നതെന്ന് അറിയാന്‍ ആഗ്രഹമില്ലേ?

എയര്‍പോര്‍ട്ടില്‍ നിന്ന് ആഡംബര കാറില്‍ നിങ്ങളെ ഹോട്ടലില്‍ എത്തിയ്ക്കും. ഡിസംബര്‍ 11 മുതല്‍ 14 വരെ മൂന്ന് രാത്രികള്‍ നിങ്ങള്‍ക്ക് ബെയ്ത്ത് അല്‍ ബഹര്‍ വില്ലയില്‍ താമസിയ്ക്കാം. വില്ലയില്‍ എത്തുന്ന നിങ്ങള്‍ക്ക് അത്യുഗ്രന്‍ സമ്മാനങ്ങള്‍ ലഭിയ്ക്കും. കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിഐപി പരിഗണനയാവും നിങ്ങള്‍ക്ക ലഭിയ്ക്കുക.
നിങ്ങളുടെ റൊമാന്റിക് അനുഭവത്തിന് മാറ്റ് കൂട്ടാന്‍ ബീച്ചിലോ , വില്ലയുടെ ടെറസിലോ നിങ്ങള്‍ക്ക് മാത്രമായി ഡിന്നര്‍ ഒരുക്കും. സ്പാ ചെയ്യന്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്തായാലും 11-12-13 നെ റൊമാന്‍റിക് ആക്കാന്‍ ജുമെരിയ ബീച്ച് ഹോട്ടല്‍ തീരുമാനിച്ചു നിങ്ങളോ?












Click it and Unblock the Notifications