Get Updates
Get notified of breaking news, exclusive insights, and must-see stories!

അജ്മാനില്‍ 50 ദിര്‍ഹം ചിലവഴിച്ചാല്‍ ദുബായില്‍ വീട് സ്വന്തമായേക്കാം!!!

അജ്മാന്‍: റീട്ടെയില്‍ മേഖലയിലാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കടുത്ത വിപണി മത്സരങ്ങള്‍ അരങ്ങേറുന്നത്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സ്വര്‍ണ്ണവും കാറും മുതല്‍ ഇപ്പോള്‍ സ്വന്തമായി വീട് വരെ ഓഫര്‍ ചെയ്യുകയാണ് ചില സ്ഥാപനങ്ങള്‍. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ അജ്മാന്‍ ശാഖയിലാണ് ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന സമ്മാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഓരോ 50 ദിര്‍ഹത്തിനുള്ള പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണില്‍ ഒന്നാം സമ്മാനം ദുബായില്‍ സ്വന്തമായി ഒരു ഭവനമാണെന്ന് ഗ്രൂപ്പ് മേധാവികള്‍ അജ്മാനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ എട്ട് മുതല്‍ ആരംഭിക്കുന്ന പ്രമേഷനില്‍ ആറു ടൊയാട്ട കാറുകളും, 500 ഗ്രാം സ്വര്‍ണ്ണവും മറ്റനേകം സമ്മാനങ്ങളും നേടുവാന്‍ അവസരം ലഭിക്കും.

grandmartajmanpressmeet

2017 മാര്‍ച്ചിലാണ് പ്രമോഷന്‍ അവസാനിക്കുന്നത്. ഓരോ മാസവും നടക്കുന്ന നറുക്കെടുപ്പില്‍ വിജയികള്‍ക്ക് കാറുകളും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും സമ്മാനമായി ലഭിക്കും. ഒക്ടോബര്‍ രണ്ടിനാണ് ആദ്യഘട്ട നറുക്കെടുപ്പ്. മാര്‍ച്ച് 17 നാണ് മെഗാ നറുക്കെടുപ്പ് നടക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എല്ലാ തരം ഉപഭോക്താക്കള്‍ക്കും ഉപയോഗപ്പെടുത്താവുന്ന വിധത്തിലാണ് പദ്ധതി ആവിഷ്‌കരിചിട്ടുള്ളതെന്നും പ്രമോഷന്‍ കാലയളവിലും വിലക്കുറവിലും ഗുണമേന്മയിലും തങ്ങളുടേത് മാത്രമായ രീതിയിലുള്ള ഉപഭോകൃത സൌഹൃദ രീതികള്‍ തുടരുമെന്നും റീജിയണല്‍ മാനേജര്‍ ഹഷിഫ്, ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ ഷെമി , മാര്‍ക്കറ്റിംങ് മാനജര്‍ കൃഷ്ണന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.

ഗ്രൂപ്പിന്റെ ആദ്യ യുഎഇ ശാഖയായ റാസല്‍ഖൈമയില്‍ തങ്ങള്‍ക്ക് ലഭിച്ച പിന്തുണയാണ് റാസല്‍ഖൈമയില്‍ തന്നെ മറ്റ് രണ്ട് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്നും അജ്മാന്‍ ശാഖയുടെ വിജയത്തിനു ശേഷം തങ്ങള്‍ ദുബായിലേക്കും ബിസിനസ്സ് ശ്രംഖല ആരംഭിക്കാനാണ് പദ്ധതി തയ്യാറാക്കുന്നതെന്നും സിഇഒ ഷൗക്കത്തലി ചക്കാരത് അറിയിച്ചു. ഹോസ്പ്പിറ്റാലിറ്റി, ട്രാവല്‍ , ഗ്ലോബല്‍ ഫുഡ്‌ചെയിന്‍, മള്‍ട്ടി ബ്രാന്‍ഡ് ഹോള്‍സെയില്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്റ് മാര്‍ട്ട് ഗ്രൂപ്പ് വന്‍ വികസന പദ്ധതിയാണ് ലക്ഷ്യം വെക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+