Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിശ്വാസം അതല്ലേ എല്ലാം'; 3 ലക്ഷം ദിര്‍ഹത്തിന്റെ ബിഗ് ടിക്കറ്റ് സമ്മാനം യുഎഇ സ്വദേശിക്ക് കൈമാറി മലയാളി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ തനിക്ക് ലഭിച്ച മൂന്ന് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം യു എ ഇ സ്വദേശിക്ക് കൈമാറി പ്രവാസി മലയാളി. കോഴിക്കോട് വടകര കോട്ടപ്പള്ളി സ്വദേശി ഫയാസാണ് സമ്മാനമായി ലഭിച്ച തുക ഇമറാത്തി വനിതയ്ക്ക് കൈമാറിയത്. ടിക്കറ്റിന്റെ തുക മുടക്കിയത് താനല്ലെന്ന കാരണം പറഞ്ഞാണ് അദ്ദേഹം തുക കൈമാറിയതെന്നാണ് വിവരം.

1

അജ്മാനിലെ ഒരു പ്രമുഖ ബ്രാന്‍ഡ് ഷോപ്പിലെ സെയില്‍സ്മാനാണ് ഫയാസ്. അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ വാരാന്ത്യ നറുക്കെടുപ്പിലാണ് ഫയാസിന് 65 ലക്ഷത്തോളം രൂപ സമ്മാനമായി ലഭിച്ചത്. എന്നാല്‍ തുക ബാങ്കില്‍ എത്തിയതിന് പിന്നാലെ പണം ഇമറാത്തി വനിതയ്ക്ക് കൈമാറുകയായിരുന്നു.

2

ഫയാസിന്റെ സുഹൃത്ത് കൂടിയാണ് ഇമറാത്തി വനിത. കൂടാതെ ഇയാളുടെ അമ്മാവന്‍ സമീറിന്റെ സഹപ്രവര്‍ത്തക കൂടിയാണ് ഈ വനിത. മലയാളികള്‍ക്ക് ഭാഗ്യം കൂടുതലാണെന്ന വിശ്വാസത്തിലാണ് ടിക്കറ്റ് ഫായസിന്റെ പേരില്‍ എടുപ്പിച്ചത്. ഒരു വര്‍ഷമായി ഇവര്‍ ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്.

3

അതേസമയം, നിയമപരമായി ഈ തുക ഫയാസിന് അവകാശപ്പെട്ടതാണ്. എന്നാല്‍ വിശ്വാസ വഞ്ചവന കാണിക്കാനില്ലെന്നാണ് ഫയാസ് പറയുന്നത്. കൂടാതെ മലയാളികളുടെ വിശ്വാസ്യതയ്ക്ക് ചെറിയ സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാണിച്ചത് മണ്ടതരമാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ തന്നിലേല്‍പ്പിച്ച വിശ്വാസത്തിന് മൂന്ന് ലക്ഷം ദിര്‍ഹത്തേക്കാള്‍ വിലയുണ്ടെന്നാണ് ഫയാസ് പറയുന്നത്.

4

image credit: big ticket youtube channel

അതേസമയം, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി വീണ്ടും മലയാളി. അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ ഖത്തര്‍ ആസ്ഥാനമായുള്ള ഒരു മലയാളിക്ക് 300,000 ദിര്‍ഹമാണ് സമ്മാനമായി ലഭിച്ചത്. മലയാളിയായ രാഗേഷ് ശശിധരനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖത്തറില്‍ താമസിക്കുന്ന രാകേഷ് റീട്ടെയില്‍ വ്യവസായത്തിലാണ് ജോലി ചെയ്യുന്നത്.

5

രാകേഷ് തന്റെ ചില സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ തുല്യമായി വീതിച്ചെടുക്കും. സമ്മാനം ലഭിച്ച കാര്യം ബിഗ് ടിക്കറ്റ് അധികൃതര്‍ രാകേഷിനെ അറിയിച്ചിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി തുക വിനയോഗിക്കുമെന്ന് രാകേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+