സൗദിയില്‍ വാഹനാപകടം കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു!!!

സൗദി: ജുബൈലിലുണ്ടായ വാഹനപകടത്തില്‍ കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരി സ്വദേശിയായ സനല്‍കുമാര്‍ മരണപ്പെട്ടു. 34 വയസ്സായിരുന്നു. 3 വര്‍ഷം മുന്‍പ് സൗദിയിലെത്തിയ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയില്‍ ഫിറ്റര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവെ ഇയാളടക്കം മൂന്നുപേര്‍ സഞ്ചരിച്ച മിനിലോറി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.

വാഹനത്തിന്റെ ഡ്രൈവര്‍ മലയാളിയായ നൗഷാദ്, നേപ്പാള്‍ സ്വദേശിയായ കെംരാജ് എന്നിവരെ നിസ്സാരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് ജോലി നടക്കുന്നതിനാല്‍ അപകടം നടന്ന ഭാഗത്ത് റോഡില്‍ വലിയ കുഴി എടുത്തിരുന്നു ഇതു ശ്രദ്ദയില്‍പ്പെടാത്തതാണ് അപകട കാരണമെന്ന് കരുതുന്നു.

accident

ഈ വഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് വേണ്ടത്ര വെളിച്ചം ഇല്ലാത്തതിനാല്‍ അപകട മുന്നറിയിപ്പ് ശ്രദ്ദിക്കാത്തതും അപകടത്തിന് കാരണമായി. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഇതുവഴി വന്ന മറ്റൊരു വാഹനം ഇതേ രീതിയില്‍ അപകടത്തില്‍പ്പെട്ട് ഒരു സൗദി പൗരനും മരണപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+