ഷാര്‍ജയില്‍ നിന്നും ദുബായ് വിമാനത്താവളത്തിലേക്ക് ഇനി ബസ്സില്‍ എത്തിച്ചേരാം
ഷാര്‍ജ: ദുബായ് വിമാനത്താവളം ടെര്‍മിനല്‍ രണ്ടിലേക്ക് പുതിയ ബസ്സ് സര്‍വ്വീസ് ആരംഭിച്ചു. ഷാര്‍ജയില്‍ താമസിക്കുന്നവര്‍ ദുബായ് വിമാനത്താവളത്തിലേക്ക് പോകുവാന്‍ ടാക്‌സി സര്‍വ്വീസാണ് പലപ്പോഴും ആശ്രയിച്ചിരുന്നത്. എന്നാല്‍ ദുബായിലേക്കുള്ള ടാക്‌സി നിരക്ക് പലര്‍ക്കും താങ്ങാവുന്നതിലും അധികമായിരുന്നു.
പുതിയ ബസ്സ് സര്‍വ്വീസ് ആരംഭിച്ചതോടെ മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് 15 ദിര്‍ഹം നല്‍കിയാല്‍ ദുബായ് വിമാനത്താവളത്തിലെത്താം. ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ സര്‍വ്വീസ് ആരംഭിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

റൂട്ട് 313 എന്നതായിരിക്കും ദുബായ് വിമാനത്താവളത്തിലേക്കുള്ള ബസ്സ് റൂട്ട്. ഏഴ് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ബസ്സിന് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് ആരംഭിക്കുന്ന സര്‍വ്വീസ് പുലര്‍ച്ചെ ഒന്ന് വരെ തുടരും.












Click it and Unblock the Notifications