ഒന്‍പതു മാസം പ്രായമായ കുഞ്ഞ് ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു
സൗദി: ഒന്‍പതു മാസം പ്രായമായ കുഞ്ഞ് ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു. സോപുപൊടി കലക്കി വെച്ച വെള്ളത്തിലാണ് കുഞ്ഞ് വീണത്.
കുട്ടിയുടെ അമ്മ പ്രാര്‍ത്ഥനയില്‍ ഇരിക്കുമ്പോഴാണ് സംഭവം.കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് ഇഴഞ്ഞ് കുളിമുറിയില്‍ പോവുകയായിരുന്നു. ഇതിനിടയിലാണ് ബക്കറ്റ് വെള്ളത്തിലേക്ക് മറിയുന്നത്.

വെള്ളത്തില്‍ തല മുങ്ങിയതിനാല്‍ കുഞ്ഞ് കരയുന്നത് പുറത്ത് കേട്ടില്ല. കുറേ നേരത്തെ തെരച്ചിലിനൊടുവില്‍ കുഞ്ഞിനെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.
അടുത്തുള്ള ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു. ശ്വാസകോശത്തില്‍ സോപുപൊടിയുടെ അംശം കൂടുതലായി ഉള്ളതിനാലാണ് മരണം പെട്ടെന്ന് സംഭവിച്ചതെന്ന് ഡോക്ടര്‍മ്മാര്‍ പറഞ്ഞു












Click it and Unblock the Notifications