കാത്തിരുന്നത് ഒരു വര്‍ഷം, ഒടുവില്‍ ഭാഗ്യം സ്വര്‍ണകിലുക്കവുമായി എത്തി; ബിഗ് ടിക്കറ്റ് ഖത്തര്‍ പ്രവാസിക്ക്
അബുദാബി: യു എ ഇ ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പില്‍ സമ്മാനം നേടി ഖത്തറിലെ പ്രവാസി. പ്രവാസിയായ സുമന്‍ മുത്തയ്യ നടര്‍ രാഘവന് ആണ് ഒരു കിലോഗ്രാം സ്വര്‍ണമെന്ന ഉറപ്പുള്ള സമ്മാനം ലഭിച്ചത്. ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പുകളിലൂടെ ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമുണ്ട്.
ബിഗ് ടിക്കറ്റിന്റെ 'ബൈ ടു, ഗെറ്റ് വണ്‍ ഫോര്‍ ഫ്രീ' എന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് സുമന്‍ മുത്തയ്യ നടര്‍ രാഘവന്‍ ടിക്കറ്റ് എടുത്തത്. 10 സുഹൃത്തുക്കള്‍ക്ക് ഒപ്പം ഡിസംബര്‍ 17 ന് ആണ് സുമന്‍ മുത്തയ്യ നടര്‍ രാഘവന്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് എടുക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ടിക്കറ്റെുക്കുന്നുണ്ട് എന്ന് സുമന്‍ മുത്തയ്യ നടര്‍ രാഘവന്‍ പറയുന്നു.

സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് പ്രതിനിധി സുമന്‍ മുത്തയ്യ നടര്‍ രാഘവനെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. സമ്മാനം ലഭിച്ചു എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ല എന്ന് സുമന്‍ മുത്തയ്യ നടര്‍ രാഘവന്‍ പറയുന്നു. സ്വര്‍ണ സമ്മാനം തീരെ പ്രതീക്ഷിച്ചില്ലായിരുന്നു എന്നാണ് സുമന്‍ മുത്തയ്യ നടര്‍ രാഘവന്‍ പറഞ്ഞത്. സമ്മാനത്തിലെ തന്റെ വിഹിതം തന്റെ ഇരട്ട പെണ്‍കുട്ടികളുടെ ഭാവിക്ക് വേണ്ടി കരുതി വെക്കും എന്ന് സുമന്‍ മുത്തയ്യ നടര്‍ രാഘവന്‍ പറഞ്ഞു.

എല്ലാവര്‍ക്കും അവരുടെ കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും മനോഹരമായ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ബിഗ് ടിക്കറ്റ് അവസരമൊരുക്കും. സ്വപ്നങ്ങളെ ഒരിക്കലും വിട്ടു കളയരുതെന്നും സുമന്‍ മുത്തയ്യ നടര്‍ രാഘവന്‍ ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് പറയുന്നു. അതേസമയം ബിഗ് ടിക്കറ്റ് ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 25 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ബിഗ് ടിക്കറ്റിന്റെ 'ബിഗ് ഫെസ്റ്റീവ് വീക്കില്‍' സമ്മാനം തേടാന്‍ അവസരമുണ്ടാകും.

ഈ ദിവസങ്ങളില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്ന എല്ലാവര്‍ക്കും അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി അധികമായി നല്‍കുകയും ചെയ്യുന്നതാണ് രീതി. ഇതിലൂടെ മൂന്നര കോടി ദിര്‍ഹത്തിന്റെ ഏറ്റവും വലിയ സമ്മാനത്തുക സ്വന്തമാക്കാന്‍ അധിക അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഡിസംബര്‍ അവസാന വാരത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും ഈ മാസത്തിലെ അവസാന പ്രതിവാര നറുക്കെടുപ്പിലും പങ്കെടുക്കാം.

ഇതില്‍ വിജയിക്കുന്ന ഒരാള്‍ക്ക് ഒരു കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണമാണ് സമ്മാനമായി ലഭിക്കുക. അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഡിസംബര്‍ 31 വരെ സ്വന്തമാക്കാം. www.bigticket.ae എന്ന വെബ്‌സൈറ്റിലൂടെയോ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ ബിഗ് ടിക്കറ്റ് ഇന്‍ - സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം എന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications