സൗദി യുവതിയില്‍ നിന്നും 80 ലക്ഷം റിയാല്‍ തട്ടിയെടുത്ത മന്ത്രവാദി അറസ്റ്റില്‍
റിയാദ് : യുവതിയെ ബ്ലാക്ക് മയില്‍ ചെയ്ത് 80 ലക്ഷം റിയാല്‍ തട്ടിയെടുത്ത മന്ത്രവാദിയെ സൗദി മതകാര്യ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷമാണു മന്ത്രവാദി ബ്ലാക്‌മെയിലിംഗ് തുടങ്ങിയത്.
പണമായി 30 ലക്ഷം റിയാലും 50 ലക്ഷത്തിലേറെ റിയാല്‍ വരുന്ന സ്വത്തുക്കളുമാണു മന്ത്രവാദി തട്ടിയെടുത്തത്. ആവശ്യപ്പെട്ട പണവും സ്വത്തുക്കളും നല്‍കിയിട്ടും ബ്ലാക്ക് മെയിലിങ്ങില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കാതിരുന്ന യുവതി അവസാനം മതകാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നു പ്രതിയെ മത കാര്യ പോലീസ് തന്ത്ര പരമായി കെണിയില്‍ വീഴുത്തുകയായിരുന്നു.












Click it and Unblock the Notifications