ദുബായ് ഖിസൈസില്‍ കണ്ടെത്തിയ മ്യതശരീരം തിരിച്ചറിഞ്ഞു!!!
സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ മരിച്ച വ്യക്തിയുടെ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് അറിയിച്ചു.
ദുബായ്: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് തീയിട്ട യുവതിയെയും കാമുകനെയും ദുബായ് പോലീസ് വലയിലാക്കി. ഒക്ടോബര്‍ 15 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ദുബായ് മുത്തീനയില്‍ കുടുംബത്തോടപ്പം കഴിയുകയായിരുന്ന മുപ്പത്തിരണ്ടുകാരനെ ഖിസൈസിലെ വ്യവസായ മേഖലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോലീസ് സിഐഡി വിഭാഗം ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മ്യതദേഹം ആരുടെതാണെന്ന് കണ്ടെത്തിയത്. സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ മരിച്ച വ്യക്തിയുടെ ഭാര്യ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് ദുബായ് പോലീസ് അറിയിച്ചു. ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ ഡ്രൈവറും തന്റെ അയല്‍വാസിയുമായ ഒരാളുമായുള്ള അവിഹിത ബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഭാര്യയ്ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പ്രശ്‌ന പരിഹാരത്തിനായി എന്ന് പറഞ്ഞ് താനും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കാറില്‍ കയറ്റി കൊണ്ട് പോവുകയും ഖിസൈസില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തി ഇഷ്ടിക കൊണ്ട് തലക്കിടിച്ച് ഭര്‍ത്താവിനെ കൊല്ലുകയുമായിരുന്നു. വഴിയില്‍ ഉപേക്ഷിച്ച ശരീരത്തില്‍ ജീവനുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ പിന്നീട് ഡീസല്‍ ഒഴിച്ച് തീ കൊളത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ പോലീസ് പ്രോസിക്യൂഷനു കൈമാറി.












Click it and Unblock the Notifications