മലയാളി യുവ നടിയെ ദുബായിൽ മുറിയിൽ പൂട്ടിയിട്ടു, വൻ തട്ടിപ്പ്, നടി രക്ഷപ്പെട്ടത് ഇങ്ങനെ
ദുബായ്: മലയാളിയായ യുവ സീരിയല്‍ നടി ദുബായിയില്‍ ജോലി തട്ടിപ്പിനിരയായി. ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായി തടങ്കലിലായ നടിയെ മലയാളി സന്നദ്ധ സംഘടനയായ ഓര്‍മയുടെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് മോചിപ്പിച്ച് നാട്ടിലെത്തിച്ചത്. തിരുവനന്തപുരം സ്വദേശിനിയായ 25 കാരിയാണ് തട്ടിപ്പിനിരയായത്.
Recommended Video
അറിയപ്പെടുന്ന അവതാരകയും മോഡലുമാണ് യുവതി. ദുബായിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ശമ്പളത്തിന് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് സംഘം നടിയെ സമീപിച്ചത്. നാട്ടിലെ തന്നെ ഒരു ഏജന്‍സിയാണ് നടിയെ വിസിറ്റിംഗ് വിസയില്‍ ദുബായിലെത്തിച്ചത്. സെുപ്തംബര്‍ രണ്ടിനായിരുന്നു നടി ദുബായിലെത്തിയത്.

ചെന്നൈയില്‍ നിന്ന് മറ്റ് ഏഴ് യുവതികളും നടിക്കൊപ്പം യു എ ഇയില്‍ വിമാനം കയറിയിരുന്നു. ഇവരില്‍ ഒരു തമിഴ് അവതാരകയുമുണ്ടായിരുന്നു എന്നാണ് വിവരം. ദുബായിലെത്തിയതോടെ പറഞ്ഞുറപ്പിച്ച ജോലി നല്‍കിയില്ല. പകരം ഇവരെ ദുബായ് ദെയ്‌റയിലെ ഒരു ഹോട്ടലിലെ ബാറില്‍ ജോലി ചെയ്യാന്‍ ഹോട്ടലുടമയും വിസ ഏജന്റിന്റെ കൂട്ടാളികളും നിര്‍ബന്ധിച്ചു.

മറ്റ് യുവതികള്‍ ഈ ജോലിക്ക് പോകാന്‍ തയാറായി. എന്നാല്‍ നടി ഇതിന് വിസമ്മതിച്ചതോടെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. ബാറിലെത്തുന്നവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ ഹോട്ടലിന് പുറത്ത് പോകാനും നിര്‍ബന്ധിച്ചിരുന്നു എന്ന് നടി പറയുന്നു. ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നടിക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും നല്‍കുകയും ചെയ്തു.

ഇതിനിടെയാണ് കഴിഞ്ഞ ചൊവ്വാഴ്ച ഓര്‍മ സംഘടനയിലെ അംഗങ്ങളുമായി മൊബൈലില്‍ ബന്ധപ്പെട്ടത്. ഇതാണ് നടിക്ക് രക്ഷപ്പെടാന്‍ തുണയായത്. ഓര്‍മ ഭാരവാഹികള്‍ നോര്‍ക്കയുമായി ബന്ധപ്പെട്ടു. യു എ ഇയിലുള്ള വൈസ് ചെയര്‍മാന്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പ്രശ്‌നത്തില്‍ ഇടപെട്ടു.

തുടര്‍ന്ന് ദുബായ് പൊലീസിന്റെ സഹായത്തോടെയാണ് നടിയെ മോചിപ്പിച്ചത്. അതേസമയം നടിയോടൊപ്പം ചെന്നൈയില്‍ നിന്ന് എത്തിയ തമിഴ് അവതാരക ഉള്‍പ്പെടെയുള്ള മറ്റു ഏഴ് യുവതികള്‍ ഇപ്പോഴും ദുബായിലെ ഹോട്ടലില്‍ കഴിയുന്നു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications