കമ്പവലി മത്സരം; തിരൂര്‍ ജേതാക്കള്‍
ദുബായ്: മലപ്പുറം ജില്ലാ കെ.എം.സി.സി പ്രതിഭാ സംഗമത്തോടനുബന്ധിച്ച് മണ്ഡലങ്ങള്‍ തമ്മില്‍ നടന്ന കമ്പവലി മത്സരത്തില്‍ തിരൂര്‍ മണ്ഡലം ജേതാക്കളായി. തവന്നൂര്‍ മണ്ഡലം രണ്ടാം സ്ഥാനം നേടി. തുടര്‍ന്നു നടന്ന ഷൂട്ട് ഔട്ട് മത്സരത്തില്‍ വണ്ടൂര്‍ മണ്ഡലത്തിന്റെ അന്‍സാര്‍ ബാബു ജേതാവായി.
ദുബായ് സാബീല്‍ പാര്‍ക്കില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മലപ്പുറം ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികള്‍ മാറ്റുരച്ചു. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഫോറം ഗ്രൂപ്പ് ഡയറക്റ്റര്‍ ത്വല്‍ഹത്ത് എടപ്പാള്‍ വിതരണം ചെയ്തു. പൊന്നാനി താലൂക് ആശുപത്രി ഡയാലിസിസ് സെന്റര്‍ ഇന്‍ചാര്‍ജ് ഡോക്ടര്‍ ഇബ്രാഹിം കുട്ടികുള്ള മണ്ഡലം കെ.എം.സി.സി യുടെ ഉപഹാരം ചടങ്ങില്‍ വെച്ച് പി.കെ അന്‍വര്‍ നഹ സമര്‍പ്പിച്ചു.

മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ ആദ്യക്ഷത വഹിച്ച പരിപാടിയില്‍ യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ വിജയിച്ച മലപ്പുറം ജില്ലയിലെ കലാ കായിക പ്രതിഭകള്‍ക്കുള്ള സമ്മാനങ്ങള്‍ മുസ്തഫ തിരൂര്‍,ആവയില്‍ ഉമ്മര്‍,ആര്‍.ശുക്കൂര്‍,മുസ്തഫ വേങ്ങര,ഹംസ ഹാജി മാട്ടുമ്മല്‍ എന്നിവര്‍ വിതരണം ചെയ്തു.
ഇ.ആര്‍ അലി മാസറ്റര്‍,നിഹ്മതുള്ള മങ്കട,സിദ്ദീഖ് കാലൊടി,കിഞ്ഞിമോന്‍ എരമംഗലം,വി.കെ റഷീദ്,അഷ്‌റഫ് തോട്ടോളി,ഫക്ക്രുദ്ദീന്‍,കോയ വള്ളിക്കുന്ന്,അബൂബക്കര്‍,ഈനു കോട്ടക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഒ.ടി സലാം സ്വാഗതവും പി.വി നാസര്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications