ആപ്പിന് ഇനി ബഹറിനിലും ഓഫീസ്
ബഹറിന്‍: ബഹറിനിലെ സാമൂഹിക സേവന രംഗത്ത് ശക്തമായ ഇടപെടല്‍ നടത്താനും സമൂഹ നന്മ ആഗ്രഹിക്കുന്ന സംഘടനകളേയും കൂട്ടായ്മയേയും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് കൊണ്ടു പോകുവാനും എ.എ.പി ബഹറിന്‍ കൂട്ടായ്മ തീരുമാനിച്ചു. മനാമയില്‍ പുതുതായി ആരംഭിച്ച പാര്‍ട്ടി ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിനു ശേഷം ആദ്യമായി കൂടിയ ദേശീയ കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനം.
ജനങ്ങള്‍ക്കു വേണ്ട സേവന പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും എന്നും മുന്‍തൂക്കം നല്‍കേണ്ടതെന്നും, വ്യക്തമായ ദിശാ ബോധത്തോടുള്ള പ്രവര്‍ത്തനം കൂടുതല്‍ പേരെ കൂട്ടായ്മയിലേക്ക് എത്തിക്കാന്‍ സഹായകരമാകുമെന്നും യോഗം വിലയിരുത്തി. സാധാരണക്കാരനുമായി ബന്ധപ്പെട്ട എല്ലാ പ്രധാനപ്പെട്ട മേഖലകളിലും ഊന്നല്‍ നല്‍കി ആം ആദ്മി സര്‍ക്കാര്‍ അവതരിപ്പിച്ച സ്വരാജ് ബജറ്റിനെ ആപ്പ് ബഹറിന്‍ കൂട്ടായ്മ സ്വാഗതം ചെയ്തു.

ബഹറിന്‍ കണ്‍വീനര്‍ കെ.ആര്‍ നായര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മെമ്പര്‍ഷിപ്പ് വിതരണ ക്യാമ്പയിന്‍ ജുലൈ 30 വരെ നീട്ടാന്‍ യോഗത്തില്‍ തീരുമാനമായി. പ്രവര്‍ത്തന റിപ്പോര്‍ട്ട് നിസാര്‍ കൊല്ലം അവതരിപ്പിച്ചു. പങ്കജ് നാഭന്‍ ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്നു.












Click it and Unblock the Notifications