കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ തൊഴിലന്യേഷകര്‍ കൂടുന്നുവോ?? ജോബ് ഫെസ്റ്റില്‍ എത്തിയത് ആയിരങ്ങള്‍!!

Google Oneindia Malayalam News

ദുബായ്: തൊഴില്‍ ദാതാക്കളെയും തൊഴിലന്വേഷകരെയും ബന്ധിപ്പിച്ച് ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച ജോബ് ഫെസ്റ്റ്2016 ശ്രദ്ദേയമായി. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള ദുബായ് കെഎംസിസി യുടെ പ്രയാണത്തില്‍ പുതിയൊരു അധ്യായമാണ് ജോബ് ഫെസ്റ്റിലൂടെ കണ്ടെത്തിയത്. ഇരുപത്തി അഞ്ച് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികള്‍ നേരിട്ട് എത്തി ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് വെച്ചാണ് ആയിരത്തോളം വരുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തത്.

725 തസ്തികളിലേക്ക് നടന്ന ഇന്റര്‍വ്യൂ വഴി 300 ഓളം പേര്‍ക്ക് ജോലി ലഭിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ രാത്രി 10 മണി വരെ നീണ്ടു നിന്ന ജോബ് ഫെസ്റ്റ് ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ലൈസന്‍സ് വിഭാഗം തലവന്‍ പളനി ബാബു ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച പരിപാടിയില്‍ യഹയ തളങ്കര, അനീസ് ആദം, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, എ.സി ഇസ്മായില്‍, ഒ.കെ ഇബ്രാഹിം, അഡ്വ:സാജിദ് അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

jobfest

ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും മൈ ജോബ് വിഭാഗം കണ്‍വീനര്‍ സിയാദ് നന്ദിയും പറഞ്ഞു. നേരെത്തെ ട്രെയിനര്‍മാരായ ബഷീര്‍ അഹമ്മദ് (ഇന്റര്‍വ്യൂവിന്റെ സമീപനനങ്ങള്‍), സി.എ റസാഖ്( മൈന്റ് ട്യൂണ്‍), സി.മുനീര്‍ (ഡിജിറ്റല്‍ വേള്‍ഡ്) എന്നിവര്‍ ക്ലാസെടുത്തു. പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ അഷ്‌റഫ് താമരശ്ശേരി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശംസ അര്‍പ്പിച്ചു.

ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം സെക്രട്ടറിമാരായ ഇസ്മായില്‍ ഏറാമല, അബ്ദുള്‍ഖാദര്‍ അറിപ്പാമ്പ്ര, ആര്‍.ശുക്കൂര്‍, ഹനീഫ് കല്‍മട്ട, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ അരീകുറ്റി എന്നിവര്‍ സംബന്ധിച്ചു. ഹംസ പയ്യോളി, മുസ്തഫ വേങ്ങര,ഷിബു കാസിം,മുനീര്‍ ചെര്‍ക്കള, ഇബ്രാഹിം ഇരിട്ടി, മുഹമ്മദ് വള്ളിക്കുന്ന് എന്നിവരുടെ നേതൃത്വത്തില് വളണ്ടിയര്‍ വിഭാഗം പരിപാടി നിയന്ത്രിച്ചു.

English summary
About 1000 job seekers attended in Dubai Job Fest 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X