പത്തായിരം ഹജ്ജ് തീര്‍ത്ഥാടകരെ തിരിച്ചയച്ചു!
സൗദി: മതിയായ രേഖകളില്ലാതെയും അനുമതിയില്ലാതെയും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ എത്തിയ ഏതാണ്ട് 10,000 ലധികം തീര്‍ത്ഥാടകരെ സുരക്ഷാ വിഭാഗം തായിഫ് ചെക്ക് പോസ്റ്റില്‍ നിന്നും മടക്കി അയച്ചതായി അധിത്രര് വ്യക്തമാക്കി. ഇത്തരക്കാരെ അനധിക്രതമായി അതിര്‍ത്തി കടത്താന്‍ ശ്രമിച്ച വാഹനങ്ങള്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കുകയും ചെയ്തിട്ടുണ്ട്.
സുഗമമായ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മക്കയിലേക്കുള്ള എല്ലാ അതിര്‍ത്തികളിലും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന പരിശോധനകളാണ് നടത്തി വരുന്നത്. നിയമ ലംഘനങ്ങള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് സുരക്ഷാ മേധാവി കേണല്‍ മുഹമ്മദ് ദഖീലുള്ള ഹാരിസി വ്യക്തമാക്കി.

അതെ സമയം ക്യത്യമായ രേഖകളുമായി അതിര്‍ത്തിയില്‍ എത്തുന്നവര്‍ക്ക് യാതൊരു പ്രയാസവും കൂടാതെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി മക്കയിലേക്ക് എത്തിച്ചേരാമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെത്തുന്ന ഓരോ വാഹനങ്ങളും ക്യത്യമായി പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. വാഹനങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ അത്യാധുനിക കേമറ സഹായത്തോടെ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications