കുവൈത്തില്‍ വ്യാപക പരിശോധന മലയാളികളടക്കം നിരവധി പേര്‍ കുടുങ്ങി!!!
കുവൈത്ത്: അനധിക്രതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്തുന്നതിനായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ കുടുങ്ങി. മലയാളികളടക്കമുള്ള വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയിലും പരിസര പ്രദേശങ്ങളിലുമാണ് ശക്തമായ പരിശോധന തുടരുന്നത്. പോലീസും, ഡോഗ് സ്‌ക്വാഡും, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായാണ് റെയിഡിന് നേത്രത്വം നല്‍കുന്നത്.
നിരവധി മലയാളികളും പിടിയിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ മേഖലയിലേക്കുളള മുഴുവന്‍ റോഡുകളും അടച്ചാണ് അധിക്രതരുടെ പരിശോധന. സംശയമുള്ള വാഹനങ്ങള്‍ നിര്‍ത്തിയും ഫല്‍റ്റുകളില്‍ നേരിട്ടെത്തിയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞ് പുതുക്കാത്തവരും, സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരും, ക്രമിനല്‍ കേസിലെ പ്രതികളും, മദ്യ വില്‍പന, വേശ്യാലയ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടതുമായ ഏതാണ്ട് 3200 ലധികം പേര്‍ ഇതിനകം പിടിയിലായിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

നിരവധി ബാച്ചിലര്‍ റൂമുകളില്‍ നിന്നും അനധിക്രത താമസക്കാര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിട്ടുണ്ട്. രാജ്യത്ത് അനധിക്രത താമസക്കാര്‍ വര്‍ദ്ദിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നും വരും ദിവസങ്ങില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും പൊതു സുരക്ഷാ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി കേണല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി വ്യക്തമാക്കി. അനധിക്രത താമസക്കാര്‍ക്ക് വേണ്ടിയുള്ള പരിശോധന കുവൈത്ത് ശക്തമാക്കുമെന്ന് നേരെത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications