50 ഓളം കള്ളടാക്‌സിക്കാര്‍ അബുദാബിയില്‍ പോലീസ് പിടിയിലായി!!!
അബുദാബി: പോലീസും അബുദാബി ട്രാന്‍സ്‌പോര്‍ട്ട് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയില്‍ അബുദാബിയില്‍ അനധിക്രതമായി ടാക്‌സി സര്‍വ്വീസ് നടത്തുന്ന അമ്പതോളം ഡ്രൈവര്‍മാര്‍ അറസ്റ്റിലായി.
ഏഷ്യയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. സ്വന്തം കാറുകളില്‍ ഉപഭോക്താക്കളെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്. വിമാനത്താവളത്തിലേക്കുള്ള റോഡിലാണ് ഏറ്റവും കുടുതല്‍ പേര്‍ കുടുങ്ങിയത്.

വാഹനങ്ങള്‍ പിടിച്ചെടുക്കുകയും 5000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയുമാണ് നിയമലംഘകര്‍ക്ക് ലഭിക്കുക. ശിക്ഷാ കാലാവധിക്ക് ശേഷം വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും. ഉപഭോക്താക്കളുടെ സുരക്ഷാ കണക്കിലെടുത്ത് ഇത്തരക്കാരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുതെന്ന് പോലീസ് സിഐഡി വിഭാഗം അറിയിച്ചു.












Click it and Unblock the Notifications