നാട്ടിലേക്ക് പോയ പ്രവാസികള്‍ സ്വന്തം കാറുകള്‍ നിര്‍ത്തിയിട്ട സ്ഥലത്ത് തന്നെ ഉണ്ടോ എന്ന് പരിശോധിക്കുക
ഷാര്‍ജ: നഗര സൗന്ദര്യത്തിന് കോട്ടം വരുത്തുന്ന രീതിയില്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ ഷാര്‍ജ നഗരസഭ നീക്കിത്തുടങ്ങി. നാട്ടിലേക്ക് അവധിയില്‍ പോകുന്ന പ്രവാസികള്‍ തങ്ങളുടെ കാറുകള്‍ പൊതുപാര്‍ക്കിംങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട് പോകാറാണ് പതിവ്. എന്നാല്‍ ദിവസങ്ങള്‍ക്കകം പൊടിക്കാറ്റില്‍ മുങ്ങി ഇത്തരം കാറുകള്‍ നഗര സൗന്ദര്യത്തിന് കോട്ടം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നഗരസഭ ഇത്തരം കാറുകള്‍ നീക്കിത്തുടങ്ങിയത്.
പല സ്ഥലങ്ങളിലും സാധാരണക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇത്തരത്തില്‍ നിര്‍ത്തിയിടുന്ന കാറുകള്‍ തടസ്സം സ്രഷ്ടിക്കുന്നതായും അധിക്രതര്‍ വ്യക്തമാക്കി. ചിലരാകട്ടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് പോലും കാണാത്തവിധം വാഹനം തുണിയോ പ്ലാസ്റ്റിക്ക് കവറുകളോ ഉപയോഗിച്ച് മൂടുന്നതായും ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ട്. ഇതും നിയമവിരുദ്ധമാണ്. വാഹന ഉടമകള്‍ തങ്ങളുടെ കാറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്വകാര്യ പാര്‍ക്കിംങ് സൗകര്യങ്ങള്‍ ഉപയോഗിക്കുകയോ അല്ലങ്കില്‍ ഉത്തരവാധിത്യപ്പെട്ടവര്‍ക്ക് താല്‍കാലികമായി കൈമാറ്റം ചെയ്യുകയോ ചെയ്യണമെന്ന് നഗരസഭ അറിയിക്കുന്നു.

നമ്പര്‍ പ്ലേറ്റ് പതിക്കാതെ റോഡില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പലപ്പോഴും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നതായി ഷാര്‍ജ നഗരസഭ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ നിയമലംഘനങ്ങള്‍ തടയാന്‍ പോലീസുമായി സഹകരിച്ച് വിപുലമായ പരിപാടികളാണ് നഗരസഭ ആസുത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിന്നിടയില്‍ ഏതാണ്ട് 6000 ലധികം വാഹനങ്ങളാണ് നഗരസഭ പൊതുനിരത്തുകളില്‍ നിന്നും എടുത്ത് മാറ്റിയിരിക്കുന്നത്.
വില്ലകള്‍ക്ക് മുന്നിലും മറ്റും ദിവസങ്ങളോളം പാര്‍ക്ക് ചെയ്തു വെക്കുന്ന വാഹനങ്ങള്‍ക്ക് ആദ്യം നോട്ടീസ് പതിക്കുകയും 24 മണിക്കൂറിനുള്ളില്‍ വാഹനം നീക്കിയില്ലെങ്കില്‍ പിന്നീട് നഗരസഭ തങ്ങളുടെ കേന്ദ്രത്തിലേക്ക് വാഹനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. പിന്നീട് വാഹനങ്ങള്‍ തിരിച്ച് ലഭിക്കണമെങ്കില്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ നല്‍കിയതിനു ശേഷം ഉടമകള്‍ക്ക് തിരിച്ച് നല്‍കും. ഇനി വാഹനങ്ങള്‍ തങ്ങളുടെ വീട്ടുമുറ്റത്ത് തിരിച്ച് ലഭിക്കണമെങ്കില്‍ പിഴയോടപ്പം ഇതിനായുള്ള ഫീസ് നല്‍കിയാല്‍ മതി.












Click it and Unblock the Notifications