Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത്: ജോലിയ്ക്ക് ഹാജരായില്ല, പൊതുമേഖലാ ജീവനക്കാരന്‍ വാങ്ങിയത് 10 വര്‍ഷത്തെ ശമ്പളം

സര്‍ക്കാരിനെ വെട്ടിച്ച് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ 900 ജീവനക്കാര്‍ക്കെതിരെ കുവൈത്ത് നടപടി സ്വീകരിച്ചിരുന്നു

മനാമ: ജോലി ചെയ്യാതെ പത്ത് വര്‍ഷം ശമ്പളം വാങ്ങിയ കുവൈത്ത് പൊതുമേഖലാ ജീവനക്കാരനെതിരെ നടപടി. ഇയാള്‍ ജോലിയ്ക്ക് ഹാജരാവുന്നില്ലെന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നതുവരെയുള്ള 10 വര്‍ഷത്തെ ശമ്പളമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. സര്‍ക്കാരിനെ വെട്ടിച്ച് ജോലി ചെയ്യാതെ ശമ്പളം വാങ്ങിയ 900 ജീവനക്കാര്‍ക്കെതിരെ കുവൈത്ത് നടപടി സ്വീകരിച്ചിരുന്നു. ഇക്കൂട്ടത്തില്‍പ്പെടുന്നയാളാണ് കേസിലെ പ്രതി. കുവൈത്തി ദിനപത്രം അല്‍ റായിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ പൊതുമേഖയില്‍ ജോലി ചെയ്യുന്ന നിരവധി പേരുടെ ശമ്പളമാണ് കൃത്യമായി ഹാജരാവാത്തതിന്റെ പേരില്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചത്. സര്‍ക്കാര്‍ ഓഫീസുകളെ പറ്റിച്ച് പണം കൈവശപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

kuwait

ജൂലൈയില്‍ ഈദ് അവധിയുടെ ഭാഗമായി 30,000 ഓളം പൊതുമേഖലാ ജീവനക്കാരാണ് സിക്ക് ലീവിനായി വിവിധ വകുപ്പുകളെ സമീപിച്ചത് ചര്‍ച്ചയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അവധിക്കൊപ്പമാണ് കൂട്ടമായി സിക്ക് ലീവിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ചറിയാന്‍ കുവൈത്ത് സര്‍ക്കാര്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

കുവൈത്തിലെ പൊതുമേഖലയില്‍ ജോലിയ്ക്ക് ഹാജരാവുന്നതില്‍ അലംഭാവം കാണിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് 2011ല്‍ പുറത്തിറങ്ങിയ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. ജോലിയില്‍ പ്രവേശിച്ചിട്ടുള്ളവരില്‍ പകുതിപ്പേര്‍ മാത്രമാണ് കൃത്യമായി ജോലിയ്ക്ക് ഹാജരാവുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖ ബാധയാണെന്ന് കാണിച്ച് ആകെ ജോലിക്കാരില്‍ 46 ശതമാനം പേരും ജോലിയ്‌ക്കെത്തുന്നില്ലെന്നും 2011ലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഹാജരാവാത്തതോടെ രാജ്യത്തെ സ്‌കൂളുകളെയും ഈ പ്രശ്‌നം ബാധിക്കുന്നുണ്ട്. അടുത്തടുത്ത അവധി ദിവസങ്ങളോടനുബന്ധിച്ച് കുട്ടികള്‍ കൂട്ടമായി അവധിയെടുക്കാന്‍ തുടങ്ങിയതോടെ ഹാജരില്ലാത്ത പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കമുണ്ടെന്നും സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+