കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂബക്കറിന്റെ മൃതദേഹം നാട്ടിലേക്ക് വ്യാഴാഴ്ച കൊണ്ടുപോകും

  • By Aiswarya
Google Oneindia Malayalam News

ഷാര്‍ജ: അപകടത്തില്‍ മരിച്ച അബൂബക്കറിന്റെ മൃതദേഹം നാട്ടിലേക്ക് വ്യാഴാഴ്ച കൊണ്ടുപോകും. പരിക്കേറ്റ് ഉമ്മല്‍ഖുവൈന്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു അബൂബക്കര്‍ ആഗസ്റ്റ് 16നാണ് മരിച്ചത്.

പാലക്കാട് സ്വദേശിയാണ് മരിച്ച അബൂബക്കര്‍. അബൂബക്കര്‍ ജോലി ചെയ്തിരുന്ന റെഹീം ഗ്രോസറിയില്‍ കഴിഞ്ഞ 26 ാം തിയ്യതിയാണ് അപകടം ഉണ്ടായത്.

abu

ടെലഫോണ്‍ കാര്‍ഡു വാങ്ങിച്ച് പണം തരാതെ മുന്നോട്ടെടുത്ത വണ്ടിയിലുണ്ടായിരുന്ന യുവാവിനെ അബൂബക്കര്‍ കടന്നു പിടിച്ചു. ഇതിനിടയില്‍ വാഹനം മുന്നോട്ടെടുത്ത യുവാവ് അബൂബക്കറിനേയും വലിച്ചിഴച്ച് ഏതാനും മീറ്ററുകള്‍ സഞ്ചരിച്ചു. അബൂബക്കര്‍ പിടിവിടില്ലന്ന് മനസ്സിലാക്കിയ യുവാവ് വാഹനത്തിന്റെ വേഗത കൂട്ടിയതിനു ശേഷം തന്റെ രണ്ടു കൈയ്യും ഉപയോഗിച്ച് ഇയാളെ തള്ളി താഴെയിടുകയായിരുന്നു

ഉടനെ അബൂബക്കറിനെ തൊട്ടടുത്തുള്ള കുവൈത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ അബൂബക്കറിന് ബോധം നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ ആരോഗ്യ നില മോശമായ അബൂബക്കര്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

English summary
abu bakkar was died in august 16.his dead body will reach in thurseday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X