കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ മെര്‍സ് സ്ഥിരീകരിച്ചു, ആശങ്കയോടെ പ്രവാസി സമൂഹം

  • By ജാനകി
Google Oneindia Malayalam News

അബുദാബി: അബുദാബിയില്‍ മെര്‍സ് രോഗം വീണ്ടും. ഹെല്‍ത്ത് അതോറിറ്റി അബുദാബി ഇക്കാര്യം സ്ഥിരീകരിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ഏറെ ഭീതിയോടെയാണ് മെര്‍സ് രോഗത്തെ നോക്കിക്കാണുന്നത്. സൗദിയില്‍ മാത്രം വര്‍ഷങ്ങളായി മെര്‍സ് ബാധിച്ച് മരിച്ചത് നൂറുകണക്കിന് ആളുകളാണ്.

സാര്‍സിനോളം ഭീകരമല്ലെങ്കിലും മികച്ച ചികിത്സ ലഭിച്ചില്ലെങ്കില്‍ മെര്‍സ് മൂലവും മരണം സംഭവിയ്ക്കും. രോഗബാധ സ്ഥിരീകരിച്ച വ്യക്തിയ്ക്ക് മികച്ച രീതിയില്‍, ലഭ്യമാകുന്ന എല്ലാ ചികിത്സയും നല്‍കുന്നുവെന്നും അബുദാബി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

 mers-virus-

ലോകാരോഗ്യ സംഘടനയില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പ്രകാരം രോഗം പടര്‍ന്ന് പിടിയ്ക്കാതിരിയ്ക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. അബുദാബി ഹെല്‍ത്ത് അതോറിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായി മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിയ്ക്കുന്നത്. എമിറേറ്റില്‍ മെര്‍സ് ബാധ സ്ഥിരീകരിച്ചതോടെ ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹവും ആശങ്കയിലാണ്.
English summary
Abu Dhabi announces new Mers virus case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X