അബുദാബി: മിനിബസുകള്‍ക്ക് സ്കൂള്‍ബസ് പെര്‍മിറ്റ് നല്‍കില്ല
അബുദാബി: അബുദാബിയില്‍ മിനിബസുകള്‍ക്കും മൈക്രോ ബസുകള്‍ക്കും സ്‌കൂള്‍ ബസുകളായി സര്‍വീസ് നടത്താനുള്ള അുമതി റദ്ദാക്കുന്നു. സ്‌കൂള്‍ ബസുകളായി മിനിബസുകള്‍ ഉപയോഗിയ്ക്കരുതെന്ന് അബുദാബി സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി അറിയിച്ചു.
ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് ശ്രമം.പുതുതായി മിനി ബസുകള്‍ക്കോ മൈക്രോ ബസുകള്‍ക്കോ സ്‌കൂള്‍ ബസ് പെര്‍മിറ്റ് നല്‍കില്ല.

സ്‌കൂള്‍ ബസുകളില്‍ വേണ്ട സൗകര്യങ്ങളോ സുരക്ഷാ മാനദണ്ഡങ്ങളോ ഇത്തരം വാഹനങ്ങളില്‍ ഇല്ലാത്തതിനാലാണ് ഇവയ്ക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്. സ്‌കൂളുകള്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ജൂലൈയില്‍ ദുബായും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 18 മാസത്തെ കാലയളവാണ് ഉത്തരവ് നടപ്പാക്കുന്നതിന് ദുബായ് സ്‌കൂളുകള്‍ക്ക് അനുവദിച്ചിരിയ്ക്കുന്ന സമയം.












Click it and Unblock the Notifications