ഇനി കഷ്ടപ്പെടുന്ന പ്രവാസിയല്ല, കോടീശ്വരന്‍: അബുദാബി ബിഗ് ടിക്കറ്റില്‍ 35 കോടി ഇന്ത്യക്കാരന്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഒന്നാം സമ്മാനം ഇന്ത്യന്‍ പ്രവാസിക്ക്. ദുബായില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ആശിഷ് മൊഹോൾക്കറാണ് ലോട്ടറി ജേതാവ്. യു എ ഇ യൂണിയന്‍ ഡേയില്‍ നറുക്കെടുപ്പ് നടത്തിയ ബിഗ് ടിക്കറ്റ് സീരീസ് 258 ലാണ് സമ്മാനം വീണ്ടുമൊരു ഇന്ത്യക്കാരനെ തേടിയെത്തിയത്.
223090 എന്ന നമ്പർ ടിക്കറ്റായിരുന്നു ആശിഷ് വാങ്ങിയിരുന്നത്. നറുക്കെടുപ്പ് തത്സമയം കാണാതിരുന്നതിനാല്‍ ഷോയില്‍ നിന്നും വിളിച്ചപ്പോള്‍ മാത്രമാണ് പ്രവാസി വിവരം അറിയുന്നത്. വിവരം അറിഞ്ഞപ്പോള്‍ എനിക്ക് ഒരിക്കലും ഇത് വിശ്വസിക്കാന്‍ സാധിച്ചില്ലെന്നും ആശിഷ് പറയുന്നു. സമ്മാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ തുക തനിക്ക് സമ്മാനമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

15 മില്യണ്‍ ദിർഹമാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതായത് 34 കോടിയിലേറെ ഇന്ത്യന്‍ രൂപ. സംഘാടകർ വിളിച്ചപ്പോള്‍ തന്നെ കബളിപ്പിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുവെന്നായിരുന്നു സംശയം. പിന്നീട് ഏറെ പണിപ്പെട്ടാണ് അവതാരകന്‍ റിച്ചാർഡ് ഉള്‍പ്പെടേയുള്ളവർക്ക് ആശിഷിനെ വിശ്വസിപ്പിക്കാന്‍ സാധിച്ചത്.
അക്കൗണ്ട് മാനേജറായ ആശിഷ് പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ട് വർഷത്തോളം നാട്ടില്‍ കഴിയുകയായിരുന്നു. അതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്ക് വീണ്ടും മടങ്ങിയെത്തിയപ്പോഴാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കാളിയാകുന്നത്. ബൈ-ടു-ഗെറ്റ്-വൺ-ഫ്രീ പ്രമോഷനിലൂടെ അദ്ദേഹം ന്ന ടിക്കറ്റ് ഓൺലൈനായി വാങ്ങുകയായിരുന്നു. സൗജന്യമായി ലഭിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നാണ് ശ്രദ്ധേയം.
ഇത്രയും വലിയ തുക എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് ഇതുവരെ ആലോചനയൊന്നും നടത്തിയിട്ടില്ല. വീട്ടുകാരുമായി സംസാരിച്ചതിന് ശേഷം വേണം അതെല്ലാം തീരുമാനിക്കാനെന്നും അദ്ദേഹം പറയുന്നു. തത്സമയ നറുക്കെടുപ്പിൽ, ഇന്ത്യക്കാർക്ക് പുറമെ നേപ്പാള്‍, പലസ്തീൻ എന്നിവിടങ്ങളില്‍ നിന്നുള്ള പത്തോളം പേർക്കും സമ്മാനം ലഭിച്ചു. ഓരോരുത്തർക്കും 590000 ദിർഹം മൂല്യമുള്ള സ്വർണ്ണം സമ്മാനമായി ലഭിക്കും.
മിലു കുര്യൻ എന്ന മറ്റൊരു പ്രവാസിക്ക് ഒരു പുതിയ റേഞ്ച് റോവർ വെലാറാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തത്സമയ നറുക്കെടുപ്പിനായി ടിക്കറ്റ് വാങ്ങുന്ന ആർക്കും ജനുവരി 3-ന് 20 മില്യൺ ദിർഹം നൽകാനുള്ള അവസരം ലഭിക്കും. കൂടാതെ, ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലും സ്വയമേവ പ്രവേശിക്കും. ഇതിലൂടെ ഓരോ ആഴ്ചയും ഒരു മില്യൺ ദിർഹം സമ്മാനം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.












Click it and Unblock the Notifications