മലയാളികളെ പുവിട്ടു പൂജിക്കണം; എന്തൊരു ഭാഗ്യമാണ്, ബിഗ് ടിക്കറ്റില്‍ പ്രവാസിക്ക് കോടികളുടെ സമ്മാനം
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്, കാരണം മറ്റൊന്നുമല്ല, ഈ ഭാഗ്യക്കളിയില് ഏറ്റവും കൂടുതല്‍ ഭാഗ്യവാന്മാര് ഇന്ത്യയില്‍ നിന്നുള്ളവരാണ്. കൂടാത ബിഗ് ടിക്കറ്റ് ഏറ്റവും കൂടുതല്‍ എടുക്കുന്നതും ഇന്ത്യക്കാരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാളികള്‍ അടക്കമുള്ളവര്‍ക്കാണ് കോടിക്കണക്കിന് വരുന്ന സമ്മാനത്തുക ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി എടുത്ത നറുക്കെടുപ്പിലും ഒന്നാം സമ്മാനം ഒഴിച്ചുള്ള എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാരായ പ്രവാസിക്കൊപ്പമാണ്.

ചൊവ്വാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റില്‍ ഒന്നാം സമ്മാനം ഒഴിച്ചുള്ള ബാക്കി മുഴുവന്‍ സമ്മാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യക്കാരെന്ന് പറയുമ്പോള്‍ നമ്മുടെ സ്വന്തം കേരളത്തിലെ മലയാളിക്ക്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനമാണ് കണ്ണൂര്‍ സ്വദേശിയായ റംഷാദിനെ തേടിയെത്തിയിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ എടുത്ത 137188 എന്ന നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് റംഷാദ് ഇപ്പോള്‍ കോടീശ്വരനായിരിക്കുന്നത്. രണ്ടാം സമ്മാനം കൂടാതെ മൂന്നാം സമ്മാവും നമ്മടെ സ്വന്തം മലയാളിക്കാണ്. മലയാളിയായ അബ്ദുള്‍ ബുര്ഹാനാണ് മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ലഭിച്ചത്. സമ്മാനാര്‍ഹമായ 061692 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് അദ്ദേഹം ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് എടുത്തത്.

കൂടാതെ ഒരു ലക്ഷം ദിര്‍ഹം നല്കുന്ന നാലും അഞ്ചും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭിച്ചിരിക്കുന്നത്. 039243 എന്ന നമ്പറിലൂടെ നിര്‍ഷാദ് നാസര്‍ നാലാം സമ്മാനം നേടിയപ്പോള്‍ 138166 എന്ന ടിക്കറ്റിലൂടെ റോബിന് കദിയാന്‍ അഞ്ചാം സമ്മാനവും സ്വന്തമാക്കി. ഇതോടൊപ്പം ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സമ്മാനവും ഇന്ത്യക്കാരനെ തന്നെയാണ് തേടിയെത്തിയത്.

013693 എന്ന നമ്പരിലുള്ള ടിക്കറ്റ് എടുത്ത സുനില്‍ ജോണിവാണ് മസോട്ടിയുടെ ആഡംബര കാര്‍ സമ്മാനമായി നേടിയത്. ഡിസംബര്‍ മാസത്തില്‍ നടന്ന നറുക്കെടുപ്പിലെ വിജയികളും ഇന്ത്യക്കാരായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒരു കിലോ ഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണമാണ് ഇവര്‍ക്ക് സമ്മാനമായി ലഭിച്ചത്.

ഡിംസബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് റെയ്ഫൂലിന് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ റെയ്ഫൂലിനെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ബിസി ആയതിനാല്‍ അദ്ദേഹത്തെ ലഭിച്ചില്ല. വീണ്ടും അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഡിംസബര്‍ 10ന് ഓണ്‍ലൈനില്‍ എടുത്ത 043678 എന്ന നമ്പരിലുള്ള ടിക്കറ്റിലൂടെയാണ് റെയ്ഫൂലിന് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം വിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ റെയ്ഫൂലിനെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ബിസി ആയതിനാല്‍ അദ്ദേഹത്തെ ലഭിച്ചില്ല. വീണ്ടും അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

സമ്മാനം വിവരം അറിഞ്ഞാല്‍ അദ്ദേഹം ഞെട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുവെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഏറ്റവും കൂടുതല്‍ എടുക്കുന്നത് ഇന്ത്യക്കാരും ബംഗ്ലാദേശികളും പാകിസ്ഥാന് സ്വദേശികളുമാണ്. യു എ ഇ പൗരന്മാര് വരെ ഇന്ത്യക്കാരെ കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്ന സ്ഥിതിവിശേഷമുണ്ടായിട്ടുണ്ട്.

അങ്ങനെ ടിക്കറ്റ് സ്വന്തമാക്കിയ ഒരു യു എ ഇ വനിതയ്ക്ക് സമ്മാനം അടിക്കുകയും ചെയ്ത ചരിത്രമുണ്ട്. മലയാളിയായ ഒരു പ്രവാസിയാണ് യുവതിക്ക് ടിക്കറ്റ് എടുത്തുകൊടുത്തത്. ഇതില്‍ പാരിതോഷികമായി യുവതി വലിയൊരു സമ്മാനവും മലയാളിക്ക് കൊടുത്തിട്ടുണ്ട്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications