അടിച്ചുമോനെ ബമ്പര്‍; അബുദാബി ബിഗ് ടിക്കറ്റ് സമ്മാനം വീണ്ടും മലയാളിക്ക്, 300,000 ദിര്‍ഹം സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിയായി വീണ്ടും മലയാളി. സെപ്റ്റംബര്‍ 8 ശനിയാഴ്ച നടന്ന ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര നറുക്കെടുപ്പില്‍ ഖത്തര്‍ ആസ്ഥാനമായുള്ള ഒരു മലയാളിക്ക് 300,000 ദിര്‍ഹം ( 65,14,12 രൂപ ) സമ്മാനമായി ലഭിച്ചു. മലയാളിയായ രാഗേഷ് ശശിധരനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഖത്തറില്‍ താമസിക്കുന്ന രാകേഷ് റീട്ടെയില്‍ വ്യവസായത്തിലാണ് ജോലി ചെയ്യുന്നത്.

രാകേഷ് തന്റെ ചില സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ തുല്യമായി വീതിച്ചെടുക്കും. സമ്മാനം ലഭിച്ച കാര്യം ബിഗ് ടിക്കറ്റ് അധികൃതര്‍ രാകേഷിനെ അറിയിച്ചിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി തുക വിനയോഗിക്കുമെന്ന് രാകേഷ് പറഞ്ഞു.

ഒക്ടോബര്‍ മൂന്നിന് നറുക്കെടുന്ന ടിക്കറ്റും രാകേഷ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമോ അല്ലെങ്കില്‍ മറ്റേതെങ്കിലും സമ്മാനമോ സ്വന്തമാക്കാന്‍ സാധിക്കും. ഇതിനുള്ള അവസരം ഉണ്ട്. സെപ്റ്റംബര്‍ 22നും ഒക്ടോബര്‍ ഒന്നിനുമാണ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും പ്രതിവാര നറുക്കെടുപ്പുകള്‍ നടക്കുക.

സെപ്റ്റംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റെടുക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം ദിര്‍ഹം സ്വന്തമാക്കാന്‍ അവസരം നല്‍കുന്ന രണ്ട് പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇനിയും ബാക്കിയുണ്ട്. സെപ്റ്റംബര്‍ 22നും ഒക്ടോബര്‍ ഒന്നിനുമാണ് യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും പ്രതിവാര നറുക്കെടുപ്പുകള്‍ നടക്കുക.

ഇതാദ്യമായല്ല മലയാളിയെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന നറുക്കെടുപ്പില്‍ നാല് പ്രവാസികള്‍ക്കാണ് സമ്മാനം അടിച്ചത്. രണ്ട് ഇന്ത്യക്കാര്‍ക്കും ഒരു പാകിസ്ഥാനിക്കും ഒരു ഫിലിപ്പൈന്‍സ് സ്വദേശിക്കുമാണ് മൂന്ന് ലക്ഷം ദിര്‍ഹം സമ്മാനമായി നേടിയത്.












Click it and Unblock the Notifications