യുഎഇയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രവാസി മലയാളിയും; സ്ഥിരീകരിച്ച് എംബസി
അബുദാബി : യുഎഇയിലെ തലസ്ഥാനമായ അബുദാബിയില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. മുസഫ ഐകാഡ് സിറ്റിയില്‍ പെട്രോളിയം പ്രകൃതിവാതക സംഭരണ കേന്ദ്രത്തിന് സമീപവും വിമാനത്താവളത്തിന് സമീപവും വിമാനത്താവളത്തിന് സമീപവുമാണ് സ്‌ഫോടനം ഉണ്ടായത്. മലയാളി ഉള്‍പ്പടെ രണ്ട് ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാനിയുമാണ്. ആറ് പേര്‍ക്കാണ് പരിക്കേറ്റത് . ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കര്‍ ജീവനക്കാരാണിവര്‍ .
അതേസമയം, ഇന്ത്യക്കാര്‍ മരിച്ച വിവരം എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ പാകിസ്ഥാന്‍ സ്വദേശികളാണ്. മൂന്ന് പേരെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ 9.50 ഓടെയാണ് സ്‌ഫോടനം നടന്നത്. മൂന്ന് ടാങ്കറുകളിലായാണ് സ്‌ഫോടനം ഉണ്ടായത് .

ഇന്ധനം നിറച്ച ശേഷമുള്ള വാഹനങ്ങളുടെ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ട്രക്ക് ടെര്‍മിനിലിന് സമീപ്തായിരുന്നു ഉഗ്രശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. സംഭരണ കേന്ദ്രത്തിന് അല്‍പം അകലെ ആയതിനാലാണ് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരുന്നത്. പെട്ടെന്ന് തന്നെ അഗ്നിശമന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അതേസമയം, വിമാനത്താവളത്തിനടുത്ത് നിര്‍മാണം നടക്കുന്ന പ്രദേശത്താണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്. ഇവിടെ ആളപമായമില്ലായിരുന്നു. ം സ്‌ഫോടനമുണ്ടായി. ഇവിടെ ആളപായമില്ല. വിമാന സര്‍വീസ് തടസ്സപ്പെട്ടെങ്കിലും വൈകാതെ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു .
ഡ്രോണ്‍ പോലുള്ള വസ്തു പ്രദേശത്തു വീഴുകയും തീ പിടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു യുഎഇ കപ്പല്‍ ഹുതി വിമതര്‍ തട്ടിയെടുത്തിരുന്നു. യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ സൗദി അറേബ്യ നേതൃത്വം നല്‍കുന്ന പോരാട്ടത്തില്‍ യുഎഇ പങ്കെടുത്തിരുന്നെങ്കിലും 2019ല്‍ ഭാഗികമായി പിന്‍മാറിയിരുന്നു. ഈതായിരിക്കാം യുഎഇയില്‍ ആക്രമണം നടത്താനിടയായ കാരണം. ഇതിന് മുമ്പും യുഎഇയിലല്‍ ആക്രമണം നടത്തിയെന്നാണ്മ ഹൂതി വിമതര്‍ അവകാശപ്പെടുന്നത് .
സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2019 സെപ്റ്റംബര്‍ 14 ന് ഹൂതി വിമതര്‍ സൗദി അറേബ്യയിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു . ഇത് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ യുഎഇക്കെതിരായ ആക്രമണം ഉടലെടുത്തതോടെ പ്രവാസികള്‍ ആശങ്കയിലാണ് .












Click it and Unblock the Notifications