അബുദാബി, ഇലക്ട്രോണിക് ഷോയ്ക്ക് തുടക്കമാകുന്നു
അബുദാബി: അബുദാബി ഇലക്ട്രോണിക് ഷോയ്ക്ക് ഇന്ന് (ഫെബ്രുവരി 26) ന് തുടക്കാമാകും. അബുദാബിനാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് ഷോ നടക്കുന്നത്. ഇലക്ട്രോണിക് ഷോയുടെ രണ്ടാം ഘട്ടമാണ് 26 ന് നടക്കുന്നത്. നാല് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ഒട്ടേറെ കമ്പനികള്‍ പങ്കെടുക്കും.
ഇലക്ട്രോണിക് ഉത്പ്പന്ന മേഖലയിലെ ഭീമന്‍മാര്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകുന്നു എന്നതാണ് പ്രത്യേകത. ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍, ഹോം അപ്‌ളൈയന്‍സസ്, സ്‌പോര്‍ട്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ടെലിവിഷന്‍, ജിപിഎസ് സംവിധാനം എന്നിവയുടെയെല്ലാം വലിയ ശേഖരം തന്നെ മേളയില്‍ ഒരുക്കിയിട്ടുണ്ട്.

ഒരു ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രദര്‍ശനം ലക്ഷ്യമിടുന്നത്. 50 മില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരവും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. ആകര്‍ഷകമായി വിലയ്ക്ക് വിപണിയിലെ പുത്തന്‍ ഇലക്ട്രോണിക് ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് പ്രദര്‍ശനത്തിലൂടെ ലഭിയ്ക്കുന്നത്. നാല് ദിവസം മാത്രമാണ് പ്രദര്‍ശനം നടക്കുന്നത്. വാര്‍ത്ത സമ്മേളനത്തിലൂടെയാണ് ഇലക്ട്രോണിക് ഷോയുടെ കാര്യം അധികൃതര്‍ അറിയിച്ചത്. ഇതിന് മുന്‍പ് നടന്ന പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.












Click it and Unblock the Notifications