Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ: എയര്‍പോര്‍ട്ട് ഫീസുമായി അബുദാബി വിമാനത്താവളം; യാത്രക്കാരില്‍ നിന്ന് 35 ദിര്‍ഹം ഈടാക്കും

അബുദാബി: വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നവരില്‍ നിന്ന് ഫീസ് ഈടാക്കൊരുങ്ങി അബുദാബി എയര്‍പോര്‍ട്ട്. യാത്രക്കാരില്‍ നിന്ന് പ്രത്യേകം ഫീസ് ഈടാക്കുന്ന പുതിയ പരിഷ്‌കാരം ജൂലൈ മുതലാണ് നിലവില്‍ വരുന്നത്. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് ഫീസ് ഏര്‍പ്പെടുത്താനുള്ള തീരുമാനം.

ദുബായ് ഷാര്‍ജ വിമാനത്താവളങ്ങള്‍ ഇത്തരത്തില്‍ യാത്രക്കാരില്‍ നിന്ന് ഫീസ് ഏര്‍പ്പെടുത്തി രണ്ടുമാസത്തിന് ശേഷമാണ് അബുദാബി വിമാനത്താവളത്തിന്റെ നടപടി. ദുബായ് വിമാനത്താവളം മാര്‍ച്ചിലും ഷാര്‍ജ വിമാനത്താവളം ഏപ്രിലിലുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. അബുദാബി വിമാനത്താവളത്തില്‍ നിന്ന് പോകുന്ന ഓരോ യാത്രക്കാരനും ഇതോടെ ഈ തുക നല്‍കണം. വാഹനത്തിലെത്തുന്നവരെയും രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യുഎഇയിലെ ഏറ്റവും വേഗതയുള്ള ട്രാവല്‍ ഹബ്ബായി അബുദാബി വിമാനത്താവളം മാറിക്കഴിഞ്ഞതും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

abu-dhabi

2016ല്‍ അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 9.5 ശതമാനം വര്‍ദ്ധനവുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ 6,044,025 യാത്രക്കാരാണ് അബുദാബി വിമാനത്താവളം വഴി സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 5,521,110 ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+