Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ: അപകടത്തില്‍ പരിക്കേറ്റ മലയാളിയ്ക്ക് ഒന്നരക്കോടി നഷ്ടപരിഹാരം; അപര്യാപ്തമെന്ന് അഭിഭാഷകന്‍

നഷ്ടപരിഹാരം അബുദാബിയില്‍ വച്ച് അപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ഷിജിയ്ക്ക്

അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. അബുദാബിയില്‍ വച്ച് അപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ഷിജിയ്ക്ക് അഞ്ച് ശതമാനം പലിശ ഉള്‍പ്പെടെ ഒരു കോടി രൂപയോളമാണ് നഷ്ടപരിഹാരമായി ലഭിയ്ക്കുക.

2014 ജൂലൈയില്‍ അബുദാബിയിലെ സായിദ് മിലിട്ടറി സിറ്റിയിലാണ് അപകടം നടന്നത്. ഷിജി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ച് യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഓര്‍മ്മ നഷ്ടപ്പെടുകയായിരുന്നു. മൂന്ന് മാസത്തോളം അബുദാബിയിലെ അല്‍ റഹ്ബ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വിമാനത്തില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ നാട്ടിലെത്തിയ്ക്കുകയും ചെയ്തു.

uae-map

വിദഗ്ദ ചികിത്സയോടെ ഓര്‍മ്മ ശക്തി വീണ്ടെടുത്തതിനെ തുടര്‍ന്ന് അഭിഭാഷകന്‍ മുഖേന നഷ്ടപരിഹാരത്തിനായി പ്രാഥമിക കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. 13 ലക്ഷം ദിര്‍ഹമായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ എട്ടു ലക്ഷം ദിര്‍ഹം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഷിജിയ്ക്ക് സംഭവിച്ച അംഗവൈകല്യത്തിന് ഈ തുക അപര്യാപ്തമാണെന്നും ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിയ്ക്കുമെന്നും ഷിജിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ഷംസുദ്ദീന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+