കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് വീല്‍ ഓവര്‍ സ്മാര്‍ട്ടാകുന്നു; പൊതുനിരത്തുകളില്‍ സ്മാര്‍ട്ട് വീല്‍ പാടില്ലെന്ന് പോലീസ്!!

Google Oneindia Malayalam News

അബുദാബി: ടെക്‌നോളജി വളരുന്നു ഒപ്പം ജനങ്ങളും. എന്നാല്‍ ആധുനിക ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചും ജനങ്ങള്‍ ബോധവാന്‍മാരാകേണ്ടതുണ്ടെന്ന് അബുദാബി പോലീസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ അടുത്ത കാലത്ത് കുട്ടികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഏറെ പ്രചാരം സ്യഷ്ടിക്കുകയും പലരും സ്വന്തമാക്കുകയും ചെയ്ത ഉപകരണമാണ് സ്മാര്‍ട്ട് വീല്‍. ഇരു ചക്രങ്ങളില്‍ ശരീരത്തിന്റെ ബാലന്‍സ് ഒതുക്കി ആവശ്യാനുസരണം ഒഴുകി നീങ്ങാം എന്നതാണ് സ്മാര്‍ട്ട് വീലിന്റെ പ്രതേകത.

നടന്നു പോകാന്‍ മടിയുള്ള പലരും ഇത് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിനോദത്തിന് പാര്‍ക്കുകളിലും മാളുകളിലും ഉപയോഗിക്കേണ്ട സ്മാര്‍ട്ട് വീലുകള്‍ പൊതു നിരത്തുകളിലൂടെ പാഞ്ഞ് തുടങ്ങിയത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊതു നിരത്തുകളില്‍ സ്മാര്‍ട്ട് വീലുകള്‍ക്ക് അബുദാബി പോലീസ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

smartwheel

വേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ക്കിടയില്‍ സ്മാര്‍ട്ട് വീലുകളുമായി കുട്ടികളടക്കം ഇറങ്ങി തിരിച്ചത് പോലീസിന് തലവേദനയായിട്ടുണ്ട്. അത്‌കൊണ്ടു തന്നെ ഇനി മുതല്‍ ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് പോലീസ് നല്‍കിയിരിക്കുന്നത്. പാര്‍ക്കുകളിലും മാളുകളിലും ഹെല്‍മെറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ക്കു ശേഷം ഉപയോഗിക്കുന്നതില്‍ വിലക്കുണ്ടാവില്ലെന്നും പോലീസ് അറിയിച്ചു.

English summary
Abu Dhabi Police warn against using smart balance wheel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X