'പ്രവാസി ഇന്ത്യക്കാരെ കൊണ്ടു തോറ്റു, ഇങ്ങനെയുമുണ്ടോ ഭാഗ്യം'; ബിഗ് ടിക്കറ്റില്‍ ഞെട്ടിക്കുന്ന സമ്മാനം
മസ്ക്കറ്റ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഭാഗ്യം കൊണ്ട് നിറയുന്ന സമയമാണ്. അടുത്തിടെയായി അബുദാബയില്‍ നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ എല്ലാം ഇന്ത്യക്കാരെ തേടിയാണ് സമ്മാനം എത്താറുള്ളത്. അടുത്തിടെ യു എ ഇക്കാര് വരെ ഇന്ത്യക്കാരെ കൊണ്ട് ടിക്കറ്റ് എടുത്ത് പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. കാരണം, അത്രയധികം ഇന്ത്യക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു ഇന്ത്യക്കാരന് ഭാഗ്യം ലഭിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രവാസി ഇന്ത്യക്കാരനായ യുവാവിന് ഒരു സ്വര്‍ണമാണ് ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ലഭിച്ചിരിക്കുന്നത്. ദീപാവലി ആഘോഷത്തിന് ഇന്ത്യ ഒരുങ്ങുന്നതിന് മുമ്പ് നടന്ന നറുക്കെടുപ്പിലാണ് യുവാവിനെ തേടിയ ഈ വലിയ സമ്മാനം എത്തിയിരിക്കുന്നത്. ജയകുമാര്‍ എന്നയാള്‍ക്കാണ് ഇപ്പോള്‍ ഭാഗ്യം തേടിയെത്തിയത്.

ഇത്തവണ ജയകുമാര്‍ രണ്ട് ടിക്കറ്റാണ് അബുദാബി ബിഗ് ടിക്കറ്റില്‍ എടുത്തത്. രണ്ട് ടിക്കറ്റ് എടുത്തപ്പോള്‍ ഒരു ടിക്കറ്റ് സൗജന്യമായി ലഭിച്ചിരുന്നു. ഈ ടിക്കറ്റിനാണ് ഇപ്പോല്‍ സമ്മാനത്തിന് അര്‍ഹമായത്. ഒക്ടോബര്‍ 16ന് 18 ഓളം പേര് ചേര്‍ന്ന് പങ്കിട്ടാണ് ഈ ടിക്കറ്റ് സ്വന്തമാക്കിയത്. ഏറെ വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ജയകുമാര്‍ 2019 മുതല്‍ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.

നറുക്കെടുപ്പിന്റെ നിയമമനുസരിച്ച്, ഒക്ടോബറില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പ്രവേശിക്കാനുള്ള അവസരവും വിജയിക്ക് ഒരു കിലോ സ്വര്‍ണവും സമ്മാനമായി ലഭിക്കാനുള്ള അവസരമുണ്ടാകും. ഈ നറുക്കെടുപ്പിലാണ് ജയകുമാരിനെ തേടി ഭാഗ്യം എത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ജയകുമാര്‍ സോഫ്റ്റ്വെയര് എഞ്ചിനീയറിംഗ് ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. 2019 മുതല്‍ ബിഗ് ടിക്കറ്റെടുക്കുകയാണ്. എന്നെങ്കിലും ഒരിക്കല്‍ വിജയിയായി താന്‍ തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയോടെ ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നാണ് അദ്ദേഹം പറയുന്നു.

അതേസമയം, സാധാരണക്കാരെ കോടിപതികളാക്കിയ നറുക്കെടുപ്പുകളില്‍ ഒന്നാണ് അബുദാബി ബിഗ് ടിക്കറ്റ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയികളെ സമ്മാനിച്ചത് ഇന്ത്യയില്‍ നിന്നാണ്. ഇന്ത്യക്കാരായ പ്രവാസികളാണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും വലിയ ഉപഭോക്താക്കള്‍,.

അടുത്തിടെ ബിഗ് ടിക്കറ്റ് തങ്ങളുടെ പുതിയ നറുക്കെടുപ്പിനെ കുറിച്ച് പ്രഖ്യാപിച്ചിരുന്നു. 2.5 കോടി ദിര്‍ഹമാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ അടുത്ത സമ്മാനം. അതായത് 50 കോടി ഇന്ത്യന്‍ രൂപ. പ്രതിവാര നറുക്കെടുപ്പുകളില്‍ വിജയികളാവുന്ന നാല് ഭാഗ്യവാന്മാര്ക്ക് ഒരു കിലോഗ്രാം വീതം 24 ക്യാരറ്റ് സ്വര്‍ണം സ്വന്തമാക്കാം.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications