കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബി കിരീടാവകാശി ബുധനാഴ്ച ഇന്ത്യയിലെത്തും

Google Oneindia Malayalam News

ദുബായ്: അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കായി ബുധനാഴ്ച ഇന്ത്യയിലെത്തും. ഡല്‍ഹിലെത്തുന്ന ശൈഖ് മുഹമ്മദ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും.

ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് അരുണ്‍ ജെയ്റ്റിലി അടക്കമുള്ളവര്‍ യുഎഇ ലെത്തി നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നത്.

shaikhmohammedbinzayedalnahyan

ടൂറിസം, ആരോഗ്യം ഊര്‍ജ മേഖലകളിലെ ഇരു രാഷ്ട്രങ്ങളുടെയും സഹകരണം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. യുഎഇ ല്‍ താമസിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സന്ദര്‍ശനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.മന്ത്രി സംഘവും വകുപ്പ് തലവന്‍മാരും ബിസിനസ്സുകാരും കിരീടാവാകിശിയെ അനുഗമിക്കുന്നുണ്ട്.

English summary
Abu Dhabi's Crown Prince to visit India on 10 Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X