Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബി: മലയാളി വിദ്യാര്‍ഥിനി സ്കൂള്‍ ബസില്‍ മരിച്ച സംഭവത്തില്‍ 18 ലക്ഷം രൂപ നഷ്ടപരിഹാരം

അബുദാബി: അബുദാബിയില്‍ സ്‌കൂള്‍ ബസില്‍ മലയാളി വിദ്യാര്‍ഥിനി ശ്വാസംമുട്ടി മരിച്ച കേസില്‍ ഒരു ലക്ഷം ദിര്‍ഹം(ഏകദേശം 1774919.2 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള അപ്പീല്‍ കോടതി വിധി സുപ്രീം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

2014 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ സ്‌കൂളിലേയ്ക്ക് അയച്ച കുട്ടിയെ ബസില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നബീലയുടേയും മടിക്കേരി സ്വദേശീ നസീര്‍ അഹമ്മദിന്റെയും മകളായ നിസാ ആലം ആണ് മരിച്ചത്.

Kid Abu Dhabi

സ്‌കൂളും, ബസ് സൂപ്പര്‍വൈസറും, ഡ്രൈവറും, പ്രിന്‍സിപ്പലും ചേര്‍ന്ന് നഷ്ടപരിഹാരത്തുക കുട്ടിയുടെ കുടുംബത്തിന് നല്‍കണം. കുട്ടി ബസില്‍ ഉറങ്ങിപ്പോയത് ശ്രദ്ധിയ്ക്കാതെ ജീവനക്കാര്‍ ബസ് അടച്ച് പോയതാണ് മരണത്തിന് ഇടയാക്കിയത്. സ്‌കൂളിന് അന്‍പതിനായിരം ദിര്‍ഹം പിഴ ചുമത്തുകയും സ്‌കൂള്‍ അടച്ച് പൂട്ടുകയും ചെയ്തിരുന്നു.

അപ്പീല്‍ കോടതി വിധിച്ച ഡ്രൈവറുടെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ ആറ് മാസമായും ബസ് സൂപ്പര്‍വൈസറുടെ 3 വര്‍ഷം തടവ് ഒരു വര്‍ഷമായും ചുരുക്കാന്‍ സുപ്രീം കോടതി ഉത്തരവിലുണ്ട്. ഇരുവരും ഇരുപതിനായിരം രൂപ വീതം പിഴയടയ്ക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+