Get Updates
Get notified of breaking news, exclusive insights, and must-see stories!

അബുദാബിയില്‍ വാഹന രജിസ്‌ട്രേഷന് സ്ഥിരം കാര്‍ഡ് സംവിധാനം നിലവില്‍വന്നു

അബൂദബി: ഇനി ഓരോ തവണയും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് പുതുക്കാന്‍ അബൂദബി വാഹന ലൈസന്‍സിംഗ് വിഭാഗത്തിലേക്ക് പോവേണ്ടതില്ല. വാഹന രജിസ്‌ട്രേഷന് സ്ഥിരം കാര്‍ഡ് സമ്പ്രദായം നടപ്പാക്കാനുള്ള അബുദബി പോലിസിന്റെ തീരുമാനം ഈ മാസം മുതല്‍ നിലവില്‍ വന്നു. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് ലഭിക്കാറ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോവാതെ തന്നെ ഓണ്‍ലൈനായ് കാര്‍ഡ് പുതുക്കാന്‍ സാധിക്കും. എന്നു മാത്രമല്ല, കാര്‍ഡ് പുതുക്കേണ്ട മാസവും തീയതിയും നാം ഓര്‍ത്തുവയ്‌ക്കേണ്ടതുമില്ല. പുതുക്കേണ്ട സമയത്തിന് കൃത്യം ഒരു മാസം മുമ്പ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സന്ദേശം ഓരോരുത്തരുടെയും മൊബൈലിലേക്ക് എസ്.എം.എസ് രൂപത്തില്‍ വരും. മൊബൈലില്‍ വച്ച് തന്നെ ഓണ്‍ലൈനായോ മന്ത്രാലയത്തിന് കീഴിലുള്ള ഏത് കിയോസ്‌കില്‍ നിന്നുമോ അത് എളുപ്പത്തില്‍ പുതുക്കാം. ഓരോ വര്‍ഷവും പുതിയ കാര്‍ഡ് ലഭിക്കുന്നതിന് പകരം പഴയ കാര്‍ഡ് തന്നെ ഇനി പുതുക്കിയാല്‍ മതിയാകും.

അനധികൃത കുടിയേറ്റങ്ങള്‍ അവസാനിക്കാന്‍ ഇസ്രായേലിനോട് ഫ്രാന്‍സ്
പുതിയ സംവിധാനം ഡിസംബര്‍ മുതല്‍ നിലവില്‍ വന്നതായി വെഹിക്കിള്‍ ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഇബ്രാഹിം നാസര്‍ അല്‍ ശംസി പറഞ്ഞു. ജനങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാര്‍ഡില്‍ എക്‌സ്പയറി ഡേറ്റും ഇന്‍ഷൂറന്‍സ് വിവരങ്ങളും ഉണ്ടാവില്ല.

driving

പുതിയ വാഹനങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലാത്തതിനാല്‍ ലൈസന്‍സ് ഓണ്‍ലൈനായി തന്നെ പുതുക്കാം. ടെക്‌നിക്കല്‍ ടെസ്റ്റും ഇന്‍ഷൂറന്‍സ് പുതുക്കലും ആവശ്യമായി വരുന്ന കേസുകളില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസിനെ സമീപിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള എസ്.എം.എസ് സന്ദേശത്തിനു പുറമെ, രജിസ്‌ട്രേഷന്‍ പുതുക്കേണ്ട തീയതി അബൂദബി പോലിസിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയാനും സംവിധാനമുണ്ട്. മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കോ വിദേശ രാജ്യങ്ങളിലേക്കോ പോകുന്നവര്‍ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുമെന്നും ഡയരക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+