കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കയ്യുംകെട്ടി നോക്കിയിരിക്കില്ല; പ്രവാസികളോട് നിലപാട് കടുപ്പിച്ച് അബുദാബി, പാലിച്ചില്ലെങ്കില്‍ പിഴ

Google Oneindia Malayalam News

അബുദാബി: കെട്ടിടങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങള്‍ക്ക് കടുത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി അബുദാബി. അനുമതിയില്ലാത്ത കെട്ടിടത്തില്‍ രൂപ മാറ്റം വരുത്തി ആളുകളെ താമസിപ്പിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് അബുദാബി നഗരസഭ മുന്നറിയിപ്പ് നല്‍കി. ഈ നിയമം ലംഘിക്കുന്നവര്‍ പത്ത് ലക്ഷം ദിര്‍ഹം അതായത് 2.25 കോടി രൂപ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

1

ഈ നിയമലംഘനം വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ ശിക്ഷ ഇതിനേക്കാള്‍ കടുക്കുമെന്നാണ് മുന്നറിയിപ്പ്. 2023 ജനുവരി ഒന്ന് മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. ഒരു ഫ്‌ളാറ്റില്‍ രണ്ടോ അതില്‍ അധികമോ കുടുംബങ്ങള്‍ താമസിക്കുന്നത് അബുദാബയില്‍ പതിവ് കാഴ്ചയാണ്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളാണ് ഇങ്ങനെ ചെയ്യുന്നത്.

2

വാടക ചെലവ് വര്‍ദ്ധിക്കുന്നതും ജീവിത ചെലവില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സ്വദേശികളുടെ പേരിലുള്ള വില്ലകള്‍ അനുമതിയില്ലാതെ വിഭജിച്ചും കൂട്ടിച്ചേര്‍ത്തും വാടകയ്ക്ക് കൊടുക്കുന്നതും വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ബോധവത്കരണ പരിപാടികള്‍ അബുദാബി നഗരസഭ നടത്തുന്നുണ്ട്.

3

നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം എന്ന പേരിലാണ് നഗരസഭ ബോധവത്കരണ ക്യാമ്പയിന്‍ നടത്തുന്നത്. ഈ ക്യാമ്പയിനിലാണ് ഇനി വരുന്ന ദിവസങ്ങളില്‍ നടപടി ശക്തമാക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കുന്നത്. കുടുംബ താമസ കേന്ദ്രങ്ങളില്‍ ബാച്ചിലേഴ്‌സ് താമസിക്കുന്നതും കെട്ടിടത്തിന്റെ ശേഷിയേക്കാള്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നതും നിയമലംഘനത്തിന്റെ പരിധിയില്‍ വരും.

4

പാകിസ്താനികള്‍ക്ക് യുഎഇ വിസ നിഷേധിച്ചോ? വിശദീകരണം... യാത്രാ വിലക്കുമായി സൗദി അറേബ്യപാകിസ്താനികള്‍ക്ക് യുഎഇ വിസ നിഷേധിച്ചോ? വിശദീകരണം... യാത്രാ വിലക്കുമായി സൗദി അറേബ്യ

ഇതു കൂടാതെ ഒരു കുടുംബത്തിന് അനുയോജ്യമായ വിധത്തിലുള്ള വൈദ്യുതി കണക്ഷന്‍ ഒന്നിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്നതും പതിവാണ്. ഇതും നിയമലംഘനമാണ്. ഇങ്ങനെ ചെയ്യുന്നത് അഗ്നി ബാധയ്ക്ക് കാരണമാകും. പരസ്പര ബന്ധമില്ലാതെ ഒന്നിലേറെ കുടുംബങ്ങള്‍ ഒന്ന് താമസിക്കുന്നത് സാമൂഹിക കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

5

പുതിയ വീഡിയോയുമായി റിയാസ്; 'സ്വയം സ്നേഹിക്കാൻ പഠിക്കൂ'..'അഹങ്കാരം നിർത്തെന്ന്'കമന്റ്പുതിയ വീഡിയോയുമായി റിയാസ്; 'സ്വയം സ്നേഹിക്കാൻ പഠിക്കൂ'..'അഹങ്കാരം നിർത്തെന്ന്'കമന്റ്

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് അബുദാബി ഇപ്പോള്‍ നിയമം കര്‍ശനമാക്കുന്നത്. ജനങ്ങള്‍ക്ക് സുരക്ഷിതമായ താമസം അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്. താമസക്കാര്‍ അവിവാഹിതര്‍, കുടുംബങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പാലിക്കാന്‍ താമസക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും പാലിക്കാന്‍ താമസക്കാര്‍ ബാധ്യസ്ഥരാണെന്ന് നഗരസഭ ഓര്‍മ്മിപ്പിച്ചു.

6

എണ്ണിയെണ്ണി കാത്തിരിക്കുന്ന ആ നാള്‍; സൗഭാഗ്യവും സമ്പത്തും നിറയെ നിറയെ, ഈ രാശിക്കാരാണോ നിങ്ങള്‍എണ്ണിയെണ്ണി കാത്തിരിക്കുന്ന ആ നാള്‍; സൗഭാഗ്യവും സമ്പത്തും നിറയെ നിറയെ, ഈ രാശിക്കാരാണോ നിങ്ങള്‍

അനുവദിച്ചിട്ടുള്ള താമസ സ്ഥലം മറ്റ് കാര്യങ്ങള്‍ക്ക് വിനിയോഗിക്കുക, പൊതുഭവനങ്ങള്‍ വാടകയ്ക്ക് നല്‍കുക, പൊളിക്കാനിട്ട കെട്ടിടത്തില്‍ ആളുകളെ താമസിപ്പിക്കല്‍. ഇവ വാടകയ്‌ക്കോ പാട്ടത്തിനോ നല്‍കുക, കുടുംബങ്ങള്‍ക്കുള്ള താമസ സ്ഥലങ്ങള്‍ ബാച്ചിലേഴ്‌സിന് നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്കും ശിക്ഷ കര്‍ശനമാക്കുന്നുണ്ട്.

7

ഇത്തരം കുറ്റങ്ങള്‍ക്ക് 50000 മുതല്‍ 100000 ദിര്‍ഹം വരെയാണ് പിഴ ഒടുക്കേണ്ടി വരിക. വാടക കരാര്‍ റദ്ദാക്കിയിട്ടും താമസം തുടര്‍ന്നാലും കൃഷിക്ക് വേണ്ടി മാറ്റിവച്ച സ്ഥലത്ത് താമസം നടത്തായാലും പിഴ അടയ്‌ക്കേണ്ടിവരും. ഇത്തരം കുറ്റങ്ങള്‍ക്ക് 25,000 മുതല്‍ 50,000 ദിര്‍ഹം വരെയാണ് പിഴ നല്‍കേണ്ടിവരിക.

English summary
Abu Dhabi will fine those who change shape of building and accommodate people without permission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X