സൗദി ദേശീയദിനാഘോഷ പരിപാടികള്‍ അബുദാബി വിമാനത്താവളത്തിലും
അബുദാബി: സൗദി അറേബ്യയുടെ 86ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അബുദാബി വിമാനത്താവളത്തില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറി. വിമാനത്താവള ഉദ്യോഗസ്ഥരും വിമാനത്താവള പോലീസും ചേര്‍ന്നാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം കൂടുതല്‍ വ്യക്തമാക്കുന്ന രീതിയിലുള്ള പരിപാടികള്‍ കാണികള്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തി. അറബിക് ഗാനങ്ങള്‍ക്കൊത്തുളള ചുവടുകളും പരമ്പരാഗത അറബ് കലകളും വിമാനത്താളത്തില്‍ ഒരുക്കിയപ്പോള്‍ വിദേശികളായ യാത്രക്കാര്‍ക്ക് ഏറെ ആസ്വാദകരമായി.

സൈനീക സഹായങ്ങളിലടക്കം നിരവധി മേഖലകളില്‍ സൗദിയുമായി ഏറ്റവും നല്ല ബന്ധം പുലര്‍ത്തുന്ന ഗള്‍ഫ് രാജ്യമാണ് യുഎഇ. സൗദി ഭരണാധികാരികളുടെ പേരില്‍ യുഎഇ യുടെ പല ഭാഗങ്ങളിലും പ്രധാന പാതകള്‍ വരെ നിലവിലുണ്ട്.












Click it and Unblock the Notifications