അബുദാബി; വായനക്കാരുമായി സംവദിക്കാന്‍ അനില്‍ പനച്ചൂരാന്‍ എത്തി
അബുദാബി: ഡി സി ബുക്‌സും യുഎഇ ലെ പ്രമുഖ വ്യാപാര സ്ഥാപനവും സംയുക്തമായി നടത്തുന്ന'വായനക്കാരുടെ ലോകം' പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ കവിയും , ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ എത്തി.
വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് അബുദാബി മദിനത് സയ്യദിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ വായനക്കാരുമായി സംവദിക്കാന്‍ അദ്ദേഹം നേരിട്ട് എത്തിയത്. അബുദാബി റുവൈസ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റിലും പുസ്തകമേള നടക്കുന്നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

അബുദാബിയില്‍ നടക്കുന്ന രണ്ടു പുസ്തകമേളകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുട്ടികളടക്കം നൂറു കണക്കിന് വായനക്കാരാണ് പ്രവര്‍ത്തി ദിവസങ്ങളില്‍ പോലും പുസ്തകോത്സവത്തിനു എത്തുന്നത്.ഈ മാസം 15 വരെ പുസ്തകോത്സവം നീണ്ടു നില്‍ക്കും. രാവിലെ 8 മുതല്‍ രാത്രി 12 വരെയാണ് സന്ദര്‍ശന സമയം.












Click it and Unblock the Notifications