അബുദാബിയില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
അബുദാബി: പ്രവാസി സമ്മാന്‍ അവാര്‍ഡ് കരസ്ഥമാക്കിയതും, സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ എത്തിനില്‍ക്കുന്നതുമായ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഇന്‍ഡ്യന്‍ സംഘടനകളില്‍ ഒന്നായ അബുദാബി ഇന്‍ഡ്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ നാലാമത് യു എ ഇ ഓപ്പണ്‍ വിശുദ്ധ ഖുറാന്‍ പാരായണ മത്സരത്തിനു വേദി ഒരുക്കുന്നു. യു എ ഇ രാഷ്ടപിതാവായ ഹിസ് ഹൈനസ് ഷേയ്ക്ക് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ചു യു എ ഇ ഔഖാഫ് മന്ത്രാലയത്തിന്റെ മുഖ്യ മേല്‍ നോട്ടത്തില്‍ നടത്തിവരുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ ഒന്നിന് വൈകീട്ട് 6.30 ന് അരങ്ങേറും.
ചടങ്ങില്‍ വിവിധ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജൂണ്‍ അഞ്ച് ആറ് ഏഴ് എട്ട് എന്നീ ദിവസങ്ങളിലായി രാത്രി ഒന്‍പത് മുപ്പതു മുതല്‍ നടക്കുന്ന മത്സര പരമ്പരയുടെ ഫൈനലും സമ്മാനദാന ചടങ്ങും ഒന്‍പതാം തീയതി നടക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടീഫിക്കറ്റുകളും ഐ എസ് സി ചെയര്‍മാനും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് മേധാവിയുമായ ശ്രീ എം എ യൂസഫലി സമ്മാനിക്കും. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ക്ക് ഖലിഫാ ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ പ്രത്യേകാതിഥിയായി യു എ യി ല്‍ എത്തുന്ന പ്രമുഖ മത പണ്ഠിതനും മുന്‍ എം പി യും ബഹുമുഖ പ്രതിഭയുമായ ശ്രീ അബ്ദു സമദ് സമദാനി റമദാന്‍ പ്രഭാഷണം നടത്തും. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ള സാമൂഹിക സാസ്‌കാരിക നായകന്മാരുടെ സാന്നിധ്യം ചടങ്ങിനു മോടി കൂട്ടും. 2014 മുതലാണ് ഇത്തരത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടന ആരംഭിച്ചത്.

പതിനഞ്ച് വയസ്സു വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പ്രവേശനം നല്‍കുന്നു എന്നതാണ് ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത. അബുദാബിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും വേദിയിലേയ്ക്കും തിരിച്ചും വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് വിശദവിവരങ്ങള്‍ക്ക് 050-1223916/050-7927892 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ് നിര്‍വഹിക്കപ്പെടും. അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പ് ഐ എസ് സി വെബ്‌സൈറ്റിലും ലഭ്യമാണ്. തറാവി നമസ്‌കാരത്തിനായുള്ള സംവിധാനങ്ങളും ഐ എസ് സിയില്‍ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications