കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രെഡന്‍സ് യു.ഇ. ഇന്റര്‍സ്‌കൂള്‍ ക്വിസ് ടൂര്‍ണമെന്റ്: അബൂദാബി ഇന്ത്യന്‍ സ്‌കൂള്‍ ചാമ്പ്യന്‍മാര്‍

Google Oneindia Malayalam News

ദുബായ്: രണ്ടാമത് ക്രെഡന്‍സ് യു.എ.ഇ. ഇന്റര്‍സ്‌കൂള്‍ ക്വിസ് ടൂര്‍ണമെന്റ് റോളിംഗ് ട്രോഫി അബുദാബി ഇന്ത്യന്‍ സ്‌കൂള്‍ സ്വന്തമാക്കി. ദുബായിലെ ദല്‍ഹി പ്രൈവറ്റ് സ്‌കൂളാണ് റണ്ണര്‍സ് അപ്.

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ സ്‌കൂളുകളില്‍ നിന്നായി 32ഓളം ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതു രണ്ടാം തവണയാണ് ക്രഡന്‍സ് സ്‌കൂളില്‍ ഇത്തരത്തിലുള്ള ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

credence-quiztournament-winners1

ഒമ്പതു മുതല്‍ 12ാം ക്ലാസ് വരെയുള്ളവര്‍ക്കായിരുന്നു മത്സരം. എഴുത്ത് പരീക്ഷയിലൂടെ മുന്നിലെത്തുന്ന എട്ടു ടീമുകള്‍ സെമി ഫൈനലില്‍ കടന്നു. മൂന്ന് അംഗങ്ങള്‍ ഉള്ളതായിരുന്നു ഒരു ടീം. ഒരു സ്‌കൂളില്‍ നിന്ന് അഞ്ച് ടീമുകള്‍ വരെ പങ്കെടുത്തു.

credence-quiztournament-winners

ക്രെഡന്‍സ് ഹൈ സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള നാലപ്പാട്ട് ജേതാക്കള്‍ക്ക് സമ്മാനങ്ങളും സര്‍റ്റിഫിക്കറ്റുകളും വിതരണം ചെയ്തു. കാനഡയില്‍ നിന്നുള്ള ആയുഷ് ക്വിസ് മാസ്റ്റര്‍ ആയുഷ് രാജശേഖരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കുല്‍ഭൂഷന്‍ കൈന്‍, സീനിയര്‍ ലീഡര്‍ഷിപ് ടീം മെമ്പര്‍ പമേല ഘോഷ്, വൈസ് പ്രിന്‍സിപ്പല്‍ സരസ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു.

English summary
Credence UAE Interschool Quiz Tournament: Abudhabi Indian school students got championship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X