വേലക്കാരിയുടെ ക്രൂരത സെക്യൂരിറ്റി കാമറയില്‍ പതിഞ്ഞു; വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു
അബുദാബി: നാലുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തലയിടിപ്പിച്ച് കൊന്ന കേസില്‍ വീട്ടുവേലക്കാരിയായ ഇന്തോനേഷ്യക്കാരി യുവതിയുടെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. സഹപ്രവര്‍ത്തകയുമായുള്ള വഴക്കിനെ തുടര്‍ന്ന് തെറ്റിദ്ദാരണയുണ്ടാക്കാനാണ് കുട്ടിയെ കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചിരുന്നു.

ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തൊട്ടിലില്‍ നിന്നെടുത്ത് അടുത്തുള്ള മേശയില്‍ തലയിടിപ്പിക്കുകയായിരുന്നു. കുറ്റക്രത്യത്തിന്റെ യഥാര്‍ത ദ്രശ്യം വീട്ടില്‍ ഘടിപ്പിച്ചിരുന്ന സെക്യൂരിറ്റി കാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. തെളിവിനായി ഈ ദ്യശ്യങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു. നേരത്തെ ക്രിമിനല്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.












Click it and Unblock the Notifications