അബുദാബി ലോകത്ത് ഏറ്റവും സുരക്ഷിത സിറ്റി
അബുദാബി: 288 നഗരങ്ങളെ ഉള്‍പ്പെടുത്തി നംബിയോ എന്ന ഓണ്‍ലൈന്‍ ഏജന്‍സി നടത്തിയ പഠനത്തില്‍ ഏറ്റവും സുരക്ഷിതമായ നഗര പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റക്യത്യങ്ങളുടെ കണക്കുകള്‍ ശേഖരിച്ച് ഇവയെ കുറിച്ച് പഠനങ്ങള്‍ നടത്തിയാണ് ഏജന്‍സി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ 10ാം സ്ഥാനത്തുള്ള നഗരം ദുബായ് ആണ്.

രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ സംവിധാനങ്ങളുടെ വിജയമാണ് പഠനത്തില്‍ വ്യക്തമാകുന്നതെന്നും നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റക്യത്യങ്ങള്‍ ഒഴിവാക്കുന്നതിനായി കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടപ്പിലാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി.












Click it and Unblock the Notifications